കേരളം വികസനത്തില്‍ പിന്നോട്ടെന്ന് പറഞ്ഞ നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

Spread the love

കേരളം വികസനത്തില്‍ പിന്നോട്ടെന്ന് പറഞ്ഞ നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആര്‍ എസ് എസ്- ബി ജെപി നേതാക്കള്‍ സംസാരിക്കുന്ന പോലെയാണ് പ്രധാനമന്ത്രിസംസാരിക്കുന്നത്. കേരളം വികസനത്തില്‍ പിന്നോട്ടെന്ന് പ്രധാനമന്ത്രി പറഞ്ഞത് തികച്ചും വാസ്തവ വിരുദ്ധമായ പ്രസ്താവനയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.കേരളത്തില്‍ ചിലര്‍ രാത്രിയിലും പകലും സ്വര്‍ണ്ണം കടത്തുകയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണക്കടത്ത് നടന്നത് ഗുജറാത്തിലാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ആരോപിച്ചു. തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് റിപ്പോര്‍ട്ട് ചെയ്ത നിമിഷം തന്നെ കൃത്യമായി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരാണ്. സ്വര്‍ണ്ണക്കടത്തില്‍ കുറ്റവാളികളെ കണ്ടെത്താന്‍ എന്തുകൊണ്ട് കേന്ദ്രസര്‍ക്കാരിനായില്ലെന്നും അദ്ദേഹം ചോദിച്ചു.. കേരളത്തിനെതിരെ പ്രധാനമന്ത്രി കള്ളം പ്രചരിപ്പിക്കുകയാണ്. ഇന്നലെ വന്നിട്ട് പുതുതായിട്ട് ഒരു കാര്യവും അദ്ദേഹത്തിന് പറയാനുണ്ടായില്ലന്നും എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കള്ളം പ്രചരിപ്പിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി ആര്‍എസ്എസിനേയും ബിജെപിയേയും കടത്തിവെട്ടും. പ്രധാനമന്ത്രി ഇത്തരം കള്ളപ്രചാരണങ്ങള്‍ നടത്താമോയെന്നം സി പി എം സംസ്ഥാന സെക്രട്ടറി ചോദിച്ചു..നീതി ആയോഗിന്റെ കണക്കനുസരിച്ച് എല്ലാ മേഖലയിലും കേരളം ഒന്നാമതാണ്. ഇത് മറന്നുകൊണ്ടാണ് കേരളത്തിനുള്ള വിഹിതം കേന്ദ്രം വെട്ടിക്കുറച്ചത്. കേരളത്തെ എല്ലാ കാര്യത്തിലും കേന്ദ്രം അവഗണിക്കുകയാണ്. കേരളത്തിന് ഇതുവരെ എയിംസ് അനുവദിച്ചിട്ടില്ല. തറക്കല്ലിട്ട കോച്ച് ഫാക്ടറിയുടെ പ്രവര്‍ത്തനം നടന്നില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *