ട്രെയിനുകളിലെ ഹോൺ മുഴക്കൽ വിലക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി

Spread the love

ട്രെയിനുകളിലെ ഹോൺ മുഴക്കൽ വിലക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി. ദേശീയ ഹരിത ട്രൈബ്യൂണലാണ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചിരിക്കുന്നത്. വലിയ മുഴക്കത്തോടെയുള്ള ട്രെയിനിന്റെ ഹോണുകൾ വിലക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. രാജസ്ഥാനിലെ അജ്മീർ സ്വദേശികളാണ് ട്രെയിനിന്റെ ഹോൺമുഴക്കൽ മൂലം സൃഷ്ടിക്കുന്ന ശബ്ദ മലിനീകരണം തടയണമെന്ന ഹർജിയുമായി ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്.ശബ്ദരഹിത അന്തരീക്ഷം ആവശ്യമാണെങ്കിലും, റെയിൽവേയുടെ ആവശ്യ പ്രവൃത്തികൾക്ക് ഹോൺ മുഴക്കൽ അനിവാര്യമാണ്. അതിനാൽ, റെയിൽവേയുടെ പ്രവർത്തനങ്ങൾ തടഞ്ഞുകൊണ്ടുള്ള നീക്കങ്ങൾ സാധ്യമാകില്ലെന്ന് ജസ്റ്റിസ് എ.കെ അധ്യക്ഷനായ കോയൽ അധ്യക്ഷനായ പ്രിൻസിപ്പൽ ബെഞ്ച് വ്യക്തമാക്കി. വിസിൽ കോഡ് പ്രകാരം ഹോണുകൾ റെയിൽവേയ്ക്ക് അത്യാവശ്യമാണ്. അതേസമയം, ഹോണിന് പകരമായി ബദൽ സംവിധാനം ഇതുവരെ വികസിപ്പിച്ചെടുത്തിട്ടില്ല. പകരം സംവിധാനമില്ലാതെ ഹോൺ ഉപയോഗം പൂർണമായും വിലക്കാനാകില്ലെന്ന് ഹരിത ട്രൈബ്യൂണൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *