ബോളിവുഡ് താരദമ്പതികള്‍ക്കെതിരെ ഭീഷണിയുമായി വീണ്ടും കങ്കണ രംഗത്ത്
ബോളിവുഡ് താരദമ്പതികള്‍ക്കെതിരെ ഭീഷണിയുമായി വീണ്ടും കങ്കണ രംഗത്ത്. കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡിലെ കാസനോവയായി അറിയപ്പെടുന്ന താരം തന്റെ വീട്ടില്‍ ചാരപ്രവര്‍ത്തനം നടത്തുകയാണെന്ന് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞത്. ഇതിന് പിന്നാലെ വീണ്ടും മറ്റൊരു കുറിപ്പുമായാണ് താരം ഇപ്പോള്‍ എത്തിയിരിക്കുന്നത്.‘എന്നെ കുറിച്ച് സങ്കടപ്പെടുന്നവര്‍ അറിയാന്‍, കഴിഞ്ഞ ദിവസം രാത്രി മുതല്‍ എന്നെ ചുറ്റിപ്പറ്റിയുള്ള ദുരൂഹമായ പ്രവര്‍ത്തനങ്ങളെല്ലാം നിന്നിട്ടുണ്ട്. ക്യാമറയായും അല്ലാതെയും ആരും എന്നെ ഇപ്പോള്‍ പിന്തുടരുന്നില്ല” എന്ന് കങ്കണ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി കുറിച്ചു. പറഞ്ഞത് മനസിലാകാത്തവരെ മനസിലാക്കിപ്പിക്കാന്‍ മറ്റ് വഴികള്‍ വേണ്ടി വരുമെന്നും കങ്കണ സൂചിപ്പിച്ചു.‘ഏതെങ്കിലും ഗ്രാമത്തില്‍ നിന്ന് വരുന്നയാളെയല്ല നിങ്ങള്‍ നേരിടുന്നത്. നന്നായില്ലെങ്കില്‍ നിങ്ങളുടെ വീട്ടില്‍ കയറി തല്ലുമെന്ന് മുന്നറിയിപ്പ് തരികയാണ്. എനിക്ക് ഭ്രാന്ത് ആണെന്ന് കരുതുന്നവരോട് ഞാന്‍ വെറും ഭ്രാന്തി അല്ല ഭയങ്കര ഭ്രാന്തിയാണെന്ന് നിങ്ങള്‍ക്ക് അറിയില്ല” എന്നാണ് കങ്കണ പറയുന്നത്.ബോളിവുഡ് താരദമ്പതികള്‍ക്ക് എതിരെ ദുരൂഹമായ പരാമര്‍ശങ്ങളുമായി ആയിരുന്നു കഴിഞ്ഞ ദിവസം താരം രംഗത്തെത്തിയത്. ദീര്‍ഘമായ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പേരു പറയാത്തെ ബോളിവുഡ് താരദമ്പതികള്‍ക്കെതിരെ ഗുരുതരമായ ആരോപണം നടത്തിയത്.സ്വജനപക്ഷപാത മാഫിയ സംഘത്തിന്റെ വൈസ് പ്രസിഡന്റുമായ താരം തന്നെ വിടാതെ പിന്തുടരുകയാണെന്നും ഒരിക്കല്‍ തന്നെ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചയാളാണെന്നും ആയിരുന്നു കങ്കണ പറഞ്ഞത്. രണ്‍ബിര്‍ കപൂര്‍-ആലിയ ഭട്ട് താരദമ്പതികള്‍ക്ക് എതിരെയാണ് കങ്കണയുടെ ആരോപണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.