നിംസ് എന്റെ ഹൃദയം എന്റെ ഗ്രാമം സൗജന്യ മെഗാ ക്യാമ്പ് നടന്നു

Spread the love

സുരേഷ് നെയ്യാറ്റിൻകര

നെയ്യാറ്റിൻകര: നിംസ് ഹാർട്ട് ഫൗണ്ടേഷന്റെ 15ാം വാർഷികത്തോടനുബന്ധിച്ച്
എന്റെ ഹൃദയം
എന്റെ ഗ്രാമം പദ്ധതിയുടെ കീഴിൽ അതിയന്നൂർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച്
സൗജന്യ ഹൃദ്രോഗ നിർണ്ണയ മെഗാ ക്യാമ്പും ബോധവത്ക്കരണവും സംഘടിപ്പിച്ചു.

കമുകിൻകോട് കമ്യൂണിറ്റി ഹാളിൽ നടന്ന ക്യാമ്പിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊടങ്ങാവിള വിജയകുമാർ അധ്യക്ഷത വഹിച്ചു . അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് വി. പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.കെ അനിത, പഞ്ചായത്ത് അംഗം അനികുട്ടൻ തുടങ്ങിയവർ സംസാരിച്ചു.

പ്രശസ്ത കാർഡിയോളജിസ്റ്റും
നിംസ് ഹാർട്ട്‌ ഫൌണ്ടേഷൻ കൺസൾട്ടന്റ്
കാർഡിയോളജിസ്റ്റുമായ
ഡോ. പി. ശ്രീജിത്ത്‌ ക്യാമ്പിന്
നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *