പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു
കാട്ടാക്കട: പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാട്ടാക്കട ബാലരാമപുരം റോഡില്‍ മൂലക്കോണം കവലയിലുണ്ടായ അപകടത്തിൽ വെള്ളനാട് പ്ലാവിള ജസ്റ്റസ് ഭവനില്‍ പരേതനായ റൈറ്റസിന്റെയും നിര്‍മ്മലയുടേയും മകന് ജസ്റ്റിന് ജസ്റ്റസ്(30) ആണ് മരിച്ചത്.വെള്ളനാട്ടെ വീട്ടില്‍ നിന്നും നെയ്യാറ്റിന്‍കരയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്ന ജസ്റ്റിന് എതിര് ദിശയില്‍ നിന്നും വരുകയായിരുന്ന പിക്ക് വാനിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ മാറനല്ലൂര്‍ പൊലീസും, നാട്ടുകാരും ചേര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ മാറനല്ലൂര്‍ പൊലീസ് കേസെടുത്തു.