യാത്രാമധ്യേ സാങ്കേതിക തകരാര്‍: ചെന്നൈ- മധുര ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

Spread the love

സാങ്കേതിക തകരാറിനെ തുടര്‍ന്ന് ചെന്നൈ- മധുര ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി. വെള്ളിയാഴ്ചയാണ് സംഭവം. രാവിലെ ചെന്നൈയില്‍ നിന്ന് മധുരയിലേക്ക് 68 യാത്രക്കാരുമായി പോയ ഇന്‍ഡിഗോ വിമാനമാണ് ചെന്നൈ വിമാനത്താവളത്തില്‍ തിരിച്ചറക്കിയത്.

യാത്രാമധ്യേ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ചെന്നൈ- മധുര ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കുകയായിരുന്നു. തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. പിന്നീട് എല്ലാ യാത്രക്കാരെയും സുരക്ഷിതരായി പുറത്തിറക്കുകയായിരുന്നു. എന്നാല്‍ വിഷയത്തില്‍ ഇന്‍ഡിഗോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം അന്താരാഷ്ട്ര വിമാന സർവീസുകൾ താൽക്കാലികമായി വെട്ടിക്കുറയ്ക്കുന്നതായി എയർ ഇന്ത്യ അറിയിച്ചു. ജൂലൈ പകുതി വരെ വൈഡ് ബോഡി വിമാനങ്ങളുടെ പ്രവർത്തനം 15 ശതമാനം കുറയ്ക്കും. കാര്യക്ഷമത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് എയർലൈൻ അറിയിച്ചു.

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടത്തിന് പിന്നാലെയാണ് സർവീസുകൾ താൽക്കാലികമായി വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യ തീരുമാനിക്കുന്നത്. അന്താരാഷ്ട്ര വിമാന സർവീസിൽ ജൂലൈ പകുതി വരെ വലിയ വിമാനങ്ങളുടെ എണ്ണം 15% ആയി വെട്ടിക്കുറയ്ക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. പ്രവർത്തനങ്ങളിൽ സ്ഥിരത കൈവരിക്കുന്നതിനും കാര്യക്ഷമത ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *