കടൽ കാഴ്ചക്കാരുടെ വിസ്മയ ലോകം ഒരുക്കി മറൈൻ വേൾഡ് കഴക്കൂട്ടത്ത്
മറൈൻ അക്വാറിയതിന്റെ വിശാല ലോകം ഡിസംബർ 13 നു വൈകീട്ടു ൬ മണിക്ക് കഴക്കൂട്ടം ടെക്നോ പാർക്കിനു എതിർവശം രാജധാനി മൈതാനിയിൽ ചലച്ചിത്ര താരം ഭാവന ഉൽഘാടനം ചെയ്യും.കേരളത്തിന് പുറമെ മറ്റു ജില്ലകളിലൊക്കെ വിജയകരമായി പ്രദർശനം സംഘടപ്പിച്ച ശേഷമാണു തിരുവനന്തപുരം നഗരിയിൽ എത്തിയികരിക്കുന്നത്
ഇന്ത്യയിലെ ഏറ്റവും വലിയ പോർട്ടബിൾ മറൈൻ അക്വാറിയം കാഴ്ചക്കാർക്കായി ഒരുക്കിയിരിക്കുകയാണ് കഴക്കൂട്ടത്ത് . ആളെകൊല്ലി പിരാന മുതൽ ലക്ഷങ്ങൾ വില മതിക്കുന്ന അരാപൈമയും, ചീങ്കണ്ണിയുമായി സാമ്യമുള്ള അലിഗേറ്റർ ഗാറും അക്വാ ഫെസ്റ്റിന്റെ അത്‍ഭുത കാഴ്ചകൾ ആണ്.