യുഡിഎഫ് ഏകോപനസമിതി യോഗം ഇന്ന് കൊച്ചിയില്‍
അരിയില്‍ ഷുക്കൂര്‍ കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം കത്തിനില്‍ക്കെയാണ് യുഡിഎഫ് സംസ്ഥാന ഏകോപന സമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരുന്നത്.ഇക്കാര്യത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആദ്യപരസ്യ നിലപാട് ലീഗ് കേന്ദ്രങ്ങളില്‍ കടുത്ത അതൃപ്തി ഉണ്ടാക്കിയിരുന്നു.ഇക്കാര്യം ലീഗ് ഇന്ന് യോഗത്തില്‍ ഉന്നയിക്കും. എ കെ ആന്റണിയുടെ മൃദു ഹിന്ദുത്വ പരാമര്‍ശവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പറഞ്ഞതിലും ഘടക കക്ഷികള്‍ക്ക് അതൃപ്തിയുണ്ട്.