വനം വകുപ്പിന്റെ ജീപ്പ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി വയോധികയ്ക്ക് ദാരുണാന്ത്യം
തൃശൂർ: ചാലക്കുടിയിൽ വനം വകുപ്പിന്റെ ജീപ്പ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി വയോധികയ്ക്ക് ദാരുണാന്ത്യം. ലോട്ടറി വിൽപ്പനക്കാരിയായ ചാലക്കുടി സ്വദേശി മേഴ്സി തങ്കച്ചനാണ് മരിച്ചത്.വഴിയാത്രക്കാരനായ മറ്റൊരാൾക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.ഓടിക്കൊണ്ടിരുന്ന വനം വകുപ്പ് വാഹനത്തിന്റെ ടയർ പൊട്ടിത്തെറിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം സ്ത്രീയുടെ ശരീരത്തിലൂടെ പാഞ്ഞുകയറുകയായിരുന്നു.