ഓണത്തിന് രണ്ട് മാസത്തെ ക്ഷേമപെന്‍ഷന്‍ ഓണത്തിന് മുമ്പ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

Spread the love

തിരുവനന്തപുരം: ഓണത്തിന് രണ്ട് മാസത്തെ ക്ഷേമപെന്‍ഷന്‍ ഓണത്തിന് മുമ്പ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. തുക അനുവദിച്ചുകൊണ്ടുളള്ള ഉത്തരവ് പുറത്തിറങ്ങി. ഈ മാസം 11ാം തീയതി മുതല്‍ പെന്‍ഷന്‍ വിതരണം ചെയ്ത് തുടങ്ങും.സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു മാസത്തെ കുടിശിക കൂടി ചേര്‍ത്താണ് ഓണത്തിന് മുന്‍പ് പണം കിട്ടുന്നത്. അറുപത് ലക്ഷത്തോളം ആളുകള്‍ക്ക് 3,200 രൂപ വീതം ഓണത്തിന് മുന്‍പ് വീട്ടിലെത്തും വിധമാണ് ക്രമീകരണം. 1800 കോടി രൂപയാണ് ഇതിനായി വകയിരുത്തുന്നത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം തെറ്റുതിരുത്തല്‍ നടപടികളുടെ ഭാഗമായി മുഖ്യമന്ത്രി പ്രഖ്യാപിച്ച മുന്‍ഗണനകളില്‍ പ്രധാനം ക്ഷേമ പെന്‍ഷന്‍ വിതരണമായിരുന്നു. ഇതടക്കം സാമൂഹിക സുരക്ഷാ നടപടികള്‍ക്ക് കൂടുതല്‍ പണം വകയിരുത്തുമെന്നാണ് ധനവകുപ്പ് പറയുന്നത്.കടമെടുപ്പ് പരിധിയില്‍ കേന്ദ്രം അനുവദിച്ച 4500 കോടി രൂപ ഇതിനായി വിനിയോഗിക്കും. ഡിസംബര്‍ വരെ കേരളത്തിന് അനുവദിച്ച കടമെടുപ്പ് പരിധി 20,512 ആയിരുന്നു. അര്‍ഹമായതില്‍ 13,000 കോടിയോളം കുറവുണ്ടെന്നും ഇത് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേരളം നിരന്തരം സമീപിച്ചതിനെ തുടര്‍ന്നാണ് മൂന്നിലൊന്ന് തുക കൂടി അനുവദിക്കാന്‍ കേന്ദ്രം തയ്യാറായത്.

Leave a Reply

Your email address will not be published. Required fields are marked *