ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം
ന്യൂഡൽഹി :ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം.എംബസിക്ക് മുന്നിലെ നടപ്പാതയിലാണ് സ്ഫോടനം നടന്നത്. നിലവിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല. സ്ഫോടനത്തിന് പിന്നിൽ ആരാണെന്നോ, പിന്നിലെ കാരണമെന്തെന്നോ വ്യക്തമായിട്ടില്ല. ഉടൻ തന്നെ എംബസിയിൽ ഫോറൻസിക് അധികൃതരെത്തി പരിശോധന നടത്തും. ഇതിന് ശേഷമേ കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളു.