നീന്തൽ കുളത്തിൽ വീണ് പന്ത്രണ്ടു വയസുകാരന് ദാരുണാന്ത്യം

Spread the love

നെയ്യാറ്റിൻകര : നീന്തൽ കുളത്തിൽ വീണ് പന്ത്രണ്ടു വയസുകാരന് ദാരുണാന്ത്യം. മലയിൻ കാവ് ഉള്ളുവിള വീട്ടിൽ നിയാസ് (12) ആണ് അന്തരിച്ചത്. ഇന്ന് പകൽ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ ചെറിയ കൊല്ല വാർഡിലെ പുനം കുടിക്കുളം നവീകരിച്ച നീന്തൽ കുളത്തിലാണ് അപകടം. ഉണ്ടൻകോട് ഹയർ സെക്കൻഡറി സ്കൂളിലെ എഴാം ക്ലാസ്സ് വിദ്യാർത്ഥിയായ നിയാസും സഹോദരൻ ഫയാസ് , സുഹൃത്ത് അബി എന്നിവരാണ് നീന്തൽ കുളത്തിൽ നീന്തൻ പരിശീലനത്തിന് എത്തിയത്. തുടർന്ന് നിയാസ് കുളത്തിൽ ഇറങ്ങി നീന്തൽ പരിശീലനം നടത്തുതിനിടെ കുളത്തിന്റെ ആഴത്തിൽപ്പെട്ട് അപകടത്തിലായി. തുടർന്ന് സഹോദരനും കൂട്ടുകാരനും നിയാസ് വെള്ളത്തിൽ മുങ്ങിതാഴ്ന്നതു കണ്ട് നിലവിളി വിളിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് നിയാസിനെ കുളത്തിൽ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കാരക്കോണം മെഡിക്കൽ കോളേജിൽ നിയാസിനെ എത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. അമ്മ : ഷമീന , അച്ഛൻ : ഷാജി, സഹോദരൻ : ഫയാസ്

Leave a Reply

Your email address will not be published. Required fields are marked *