അസഹ്യമായ നീറ്റൽ, ആഹാരം കഴിക്കാനാകാത്ത അവസ്ഥ; വായ്പുണ്ണിന് പിന്നിലെ കാരണങ്ങൾ അറിയാം, പരിഹാരമെന്ത്

Spread the love

പലര്‍ക്കും വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന അവസ്ഥയാണ് വായ്പ്പുണ്ണ്. കുട്ടികളിലും മുതിര്‍ന്നവരിലും ഒരേ പോലെ കാണുന്ന പ്രശ്‌നമാണിത്. ചുണ്ടിലും നാവിലും കവിളുലുമൊക്കെയായി ഉണ്ടാകുന്ന ഈ ചെറിയ വ്രണങ്ങള്‍ കുറച്ചൊന്നുമല്ല ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. വിറ്റാമിനുകളുടെ കുറവ്, പ്രതിരോധശേഷിക്കുറവ്, മാനസിക സമ്മര്‍ദ്ദം, ഉറക്കക്കുറവ് തുടങ്ങിയവയാണ് വായ്പ്പുണ്ണ് ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങള്‍. ചിലര്‍ക്ക് എരുവ് കൂടിയ മസാലകള്‍ ചേര്‍ന്ന ഭക്ഷണങ്ങള്‍ കഴിച്ചാലും വായ്പ്പുണ്ണ് ഉണ്ടാകാറുണ്ട്.*എന്താണ് വായ്പുണ്ണ്…?*വായിൽ അടിക്കടിയുണ്ടാകുന്ന നീർവീക്കം കാരണമുണ്ടാവുന്ന ഒരു അവസ്ഥയാണ് വായ്‌പ്പുണ്ണ്. അസഹ്യമായ നീറ്റലും വേദനയും ഈ അവസ്ഥയുടെ പ്രത്യേകതയാണ്. ഇവയെ മൂന്നായി തിരിക്കാറുണ്ട്.*1. ലഘുവായത്.* ഇവ വൃത്താകൃതിയിലും ദീർഘവൃത്താകൃതിയിലും കാണപ്പെടാറുണ്ട്. ചാരനിറത്തിലുള്ള പാട ഇവയെ മൂടുന്നതായി കാണാം. ചുണ്ടിന്റെ ഉൾഭാഗത്തും കവിളിന്റെ ഉൾഭാഗത്തും നാവിന്റെ അരികിലോ അടിഭാഗത്തോ ഒക്കെ കാണപ്പെടുന്ന ഇവ രണ്ടാഴ്ചകൊണ്ട് അപ്രത്യക്ഷമാവുന്നു. ഇവയ്ക്ക് 10 മില്ലിമീറ്ററിൽ താഴെയേ വലുപ്പം ഉണ്ടാവൂ.*2. സങ്കീർണമായ തരം.* 10 മില്ലിമീറ്ററിൽ കൂടുതൽ വലുപ്പമുള്ള ഇവ കുറച്ചുകൂടി ആഴത്തിൽ കാണപ്പെടുന്നു. ചുണ്ടിലും അണ്ണാക്കിലും മേലണ്ണാക്കിലും ഒക്കെയായുള്ള ഈ ഗണത്തിൽപ്പെട്ടവ ആറാഴ്ചയിലേറെ സമയമെടുത്തേ അപ്രത്യക്ഷമാവാറുള്ളൂ.*3. കൂട്ടമായി കാണുന്നതരം(Herpetiform).* 2-3 മില്ലിമീറ്റർ വലുപ്പത്തിൽ പത്തുമുതൽ നൂറുവരെ കൂട്ടമായി കാണപ്പെടുന്ന വായ്‌പ്പുണ്ണുകളാണ് ഈ ഗണത്തിൽപ്പെടുന്നത്. ഇവ ചുണ്ടിലും നാക്കിലും മോണയിലും കൂടുതലായി കാണാറുണ്ട്. സ്ത്രീകളിലാണ് ഇവ പുരുഷന്മാരെക്കാൾ കൂടുതൽ ഉണ്ടാകാറ്. ഇവ ഒരുമാസംവരെ നീണ്ടുനിൽക്കാറുണ്ട്.*കാരണങ്ങൾ.**👉പോഷകക്കുറവ്**👉അണുബാധ**👉വിളർച്ച**👉ശരീരം തന്നെ സ്വന്തം പ്രതിരോധശേഷി കുറയ്ക്കുന്നതരം Auto Immuna അസുഖങ്ങൾ**👉മാനസിക സമ്മർദം**👉വിഷാദരോഗം**👉രക്താർബുദം അഥവാ ലൂക്കീമിയ**👉റേഡിയേഷൻ ചികിത്സ എടുക്കുന്നവരിൽ**👉ഉദര രോഗ പ്രശ്നങ്ങൾ**👉ഉമിനീർ ഗ്രന്ഥികളെ ബാധിക്കുന്ന നീർവീക്കം**👉ജനിതക ഘടകങ്ങൾ**👉സ്ഥിരമായി സംഭവിക്കുന്ന വായിലെ മുറിവുകൾ**എങ്ങനെ തടയാം…?**👉ദന്തശുചിത്വം നന്നായി പാലിക്കുക**👉പല്ലുകൾക്കിടയിൽ കുടുങ്ങിയ ഭക്ഷണാവശിഷ്ടങ്ങൾ ഫ്ളോസ് അഥവാ പല്ലിട ശുചീകരണ ബ്രഷ് ഉപയോഗിച്ച് നീക്കം ചെയ്യുക**👉മൃദുവായ നാരുകൾ അടങ്ങിയ ബ്രഷ് ഉപയോഗിക്കുക**👉സമീകൃതമായ പോഷകസമ്പുഷ്ടമായ ആഹാരം ശീലമാക്കുക**👉നീർവീക്കം ഉണ്ടാക്കുന്ന മറ്റ് ഉദരപ്രശ്നങ്ങൾ, പ്രമേഹം പോലുള്ള രോഗങ്ങൾ തുടങ്ങിയവ യഥാസമയം ചികിത്സിച്ച് നിയന്ത്രിച്ച് നിർത്തുക.**(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)*

Leave a Reply

Your email address will not be published. Required fields are marked *