എംഡിഎംഎ യുവാവ് പിടിയിൽ
നെടുമങ്ങാട് : എംഡിഎംഎ യുവാവ് പിടിയിൽ. കാട്ടാക്കട ചക്കിപ്പാറ പുനലാൽ സ്വദേശി സുഹൈബ് (26) നെയാണ് നെടുമങ്ങാട് എക്സൈസ് റെയിഞ്ച് സംഘം പിടികൂടിയത്. എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ സി.വി പ്രവീൺ നേതൃത്വത്തിൽ നെടുമങ്ങാട് വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് നട്ടച്ചിറ കൊറ്റാൻ മല ഭാഗത്തു നിന്നും 0.04 ഗ്രാം എംഎഡിഎംഎ യുവാവിനെ കണ്ടെത്തിയത്. പരിശോധനയിൽ എഇഐ (ജി ആർ) ബിജുകുമാർ , സിഇഒമാരായ (ജിആർ) ജയകുമാർ , പിഒ ബിജു, സിഇഒമാരായ കിരൺ , ഷജിം , പ്രിവൻ്റീവ് ഓഫീസർ (ജിആർ) സജി , എന്നിവർ ഉണ്ടായിരുന്നു.