വികസന സദസ്സ് സംസ്ഥാന തല ഉദ്ഘാടനം ഇന്ന്

Spread the love

തിരുവനന്തപുരം : സംസ്ഥാന സർക്കാരിൻ്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വികസന നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാനും ഭാവി വികസനത്തിനായുള്ള നിർദേശങ്ങൾ സ്വീകരിക്കാനുമായി സംഘടിപ്പിക്കുന്ന ‘വികസന സദസ്സ്’ സംസ്ഥാനതല ഉദ്ഘാടനം 2025 സെപ്റ്റംബർ 11ന് നടക്കും. തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ്റെ ആഭിമുഖ്യത്തിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മേയർ ആര്യാ രാജേന്ദ്രൻ സ്വാഗതമാശംസിക്കും.പൊതുവിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ എന്നിവർ മുഖ്യാതിഥികളാകും.

Leave a Reply

Your email address will not be published. Required fields are marked *