കളക്ടറേറ്റില്‍ ഓണംവിപണന മേള ആരംഭിച്ചു
കുപ്പിവളകളുടേയും കുത്തമ്പുള്ളി കൈത്തറി വസ്ത്രങ്ങളുടേയും കരകൗശല വസ്തുക്കളുടേയും കമനീയ ശേഖരം ഒരുക്കി ജില്ലാ കളക്ടറേറ്റ് അങ്കണത്തിൽ ഓണം വിപണന മേള ആരംഭിച്ചു. സൗന്ദര്യ വർദ്ധക ഉത്പന്നങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, ആഭരണങ്ങള്‍, വിവിധതരം മൺപാത്രങ്ങൾ, കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍, രാജസ്ഥാന്‍ കരകൗശല വസ്തുക്കൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ മേളയില്‍ ലഭ്യമാണ്. സ്റ്റാര്‍ ബുക്ക്‌സിന്റെ പുസ്തക മേളയും വിപണന മേളയുടെ ഭാഗമാണ്. കൂടാതെ പായസമേളയും ഒരുക്കിയിട്ടുണ്ട്. നടുവേദന, കൈമുട്ട് വേദന, മസിൽ വേദന തുടങ്ങിയവയ്ക്കുള്ള അക്ക്യുപ്രഷർ തെറാപ്പി മെഷീൻ പരിചയപ്പെടുന്നതിനുള്ള സൗകര്യവും ഉണ്ട്. കളക്ടറേറ്റ് സ്റ്റാഫ് വെല്‍ഫെയര്‍ ആന്‍ഡ് റിക്രിയേഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മേള ജില്ലാ കളക്ടര്‍ അനുകുമാരി ഉദ്ഘാടനം ചെയ്തു. എഡിഎം വിനീത് ടി.കെ, റിക്രിയേഷൻ ക്ലബ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. മേള ആഗസ്റ്റ് 23ന് സമാപിക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം 7വരെയാണ് വിപണന മേള.