തൃശൂർ വാടാനപ്പള്ളിയിൽ 5.537 ഗ്രാം MDMAയുമായി ഒരാൾ അറസ്റ്റിലായി
തൃശൂർ വാടാനപ്പള്ളിയിൽ 5.537 ഗ്രാം MDMAയുമായി ഒരാൾ അറസ്റ്റിലായി. വലപ്പാട് സ്വദേശി അലൻ ആണ് വാടാനപ്പളളി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സച്ചിന്റെയും സംഘത്തിന്റെയും പിടിയിലായത്. യുവാക്കൾക്ക് മയക്കുമരുന്ന് രഹസ്യമായി വില്പന നടത്തിയിരുന്ന ഇയാളെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് നിരീക്ഷിച്ചു വരികെയായിരുന്നു. കേസ് എടുത്ത പാർട്ടിയിൽ ഇൻസ്‌പെക്ടറെ കൂടാതെ പ്രിവെന്റീവ് ഓഫീസർ സുധീരൻ, ഹരിദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ വിജയൻ, മധു, അഫ്സൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിസ, ഡ്രൈവർ രാജേഷ് എന്നിവർ ഉണ്ടായിരുന്നു.