നായയ്ക്ക് ബിസ്കറ്റ് നൽകിയ സംഭവത്തിന് പിന്നാലെ വിവാദത്തിൽ അകപ്പെട്ട രാഹുൽ ഗാന്ധി വിശദീകരണവുമായി രംഗത്ത്

Spread the love

ഗുംല (ജാർഖണ്ഡ്): നായയ്ക്ക് ബിസ്കറ്റ് നൽകിയ സംഭവത്തിന് പിന്നാലെ വിവാദത്തിൽ അകപ്പെട്ട രാഹുൽ ഗാന്ധി വിശദീകരണവുമായി എത്തി. നായയ്ക്ക് നൽകിയ ബിസ്കറ്റ് അത് കഴിക്കാത്തതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നയാൾക്കു നൽകിയതിനെ ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നതിനിടെ, ആണ് നടന്നത് എന്തെന്ന് പറഞ്ഞുകൊണ്ട് രാഹുൽ എത്തിയത്.താൻ നൽകിയ ബിസ്കറ്റ് നായ കഴിക്കാത്തതിനാൽ, ഉടമസ്ഥൻ നൽകിയാൽ കഴിക്കുമെന്നു കരുതിയാണ് അദ്ദേഹത്തിനു കൈമാറിയതെന്ന് രാഹുൽ വിശദീകരിച്ചു. ഈ നായകൾ ബിജെപിയോട് എന്തു ദ്രോഹമാണ് ചെയ്തതെന്ന് തനിക്കു മനസ്സിലാകുന്നില്ലെന്നും രാഹുൽ പ്രതികരിച്ചു.ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ജാർഖണ്ഡിലെ ധൻബാദ് ജില്ലയിൽ വച്ചാണ് രാഹുൽ ഗാന്ധി നായയ്ക്കു ബിസ്കറ്റ് നൽകിയത്. ഈ ബിസ്കറ്റ് നായ കഴിക്കാത്തതിനെ തുടർന്ന് തൊട്ടടുത്തു നിന്നിരുന്നയാൾക്ക് നൽകിയതാണ് വിവാദമായത്. ഇതിന്റെ ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ വൈറലായി. ഈ വിഡിയോ രാഷ്ട്രീയ ആയുധമാക്കിയ ബിജെപി നേതാക്കൾ, സ്വന്തം പാർട്ടിയിലെ ആളുകളെ രാഹുൽ ഗാന്ധി ഇത്തരത്തിലാണ് കാണുന്നത് എന്ന് വിമർശനമുയർത്തി.ഇതിനിടെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ‘രാഹുൽ ഗാന്ധിയല്ല, കുടുംബം മുഴുവൻ വിചാരിച്ചിട്ടും ഈ ബിസ്കറ്റ് എന്നെക്കൊണ്ട് തീറ്റിക്കാനായില്ല’ എന്ന് എഴുതിയതും ചർച്ചയായി. ഇതോടെയാണ് രാഹുൽ വിശദീകരണവുമായി രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *