ഉമ്മന്‍ ചാണ്ടിയ്ക്ക് ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്ന് കുടുംബം

Spread the love

കോട്ടയം: ഉമ്മന്‍ ചാണ്ടിയ്ക്ക് ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്ന് കുടുംബം. ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹപ്രകാരം സംസ്‌കാരം മതിയെന്നാണ് കുടുംബത്തിന്റെ നിലപാട്. ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഉമ്മന്‍ ചാണ്ടിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതികള്‍ നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. കുടുംബവുമായി സംസാരിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹപ്രകാരം സംസ്‌കാരം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കായി പുതുപ്പള്ളി പള്ളിയില്‍ ഒരുക്കുന്നത് പ്രത്യേക കല്ലറയാണ്. ശുശ്രൂഷകള്‍ക്ക് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കത്തോലിക്കാ ബാവ നേതൃത്വം നല്‍കും. ‘കരോട്ട് വള്ളകാലില്‍’ കുടുംബ കല്ലറ നിലനില്‍ക്കേയാണ് ഉമ്മന്‍ ചാണ്ടിക്കായി പ്രത്യേക കല്ലറ ഒരുങ്ങുന്നത്. വൈദികരുടെ കല്ലറയോട് ചേര്‍ന്നാണ് പ്രത്യേക കല്ലറ.അദ്ദേഹത്തിന്റെ സേവനത്തിന് ആദര സൂചകമായിട്ടാണ് മാനേജ്മെന്റിന്റെ തീരുമാനം. ജാതിക്കും മതത്തിനും ഉപരിയായി ജനങ്ങളെ സഹായിക്കാനുള്ള മനസ്സാണ് ഉമ്മന്‍ ചാണ്ടി എന്ന വ്യക്തിയെ ശ്രേഷ്ഠനാക്കുന്നത് എന്ന് സെന്റ് ജോര്‍ജ് വലിയപള്ളി വികാരി ഫാദര്‍ ഡോക്ടര്‍ വര്‍ഗീസ് പറഞ്ഞു. വ്യാഴാഴ്ച്ച മൂന്ന് മണിക്കാണ് അന്ത്യ ശുശ്രൂഷ ആരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *