ഇന്ത്യയിൽ ഐവിഎഫ് ചികിത്സയ്ക്ക് വിധേയരാകുന്ന പത്തിൽ ഒമ്പതുപേരും സാമ്പത്തിക പരാധീനത നേരിടുന്നു- പഠനം
ഇന്ത്യയിൽ ഐവിഎഫ് ചികിത്സ മൂലം സാമ്പത്തിക തകർച്ചയിലേക്ക് പോകുന്ന കുടുംബങ്ങൾ ഏറെയെന്ന് റിപ്പോർട്ട്. ഐവിഎഫ് ചികിത്സ ചെയ്യുന്ന ഇന്ത്യൻ ദമ്പതികളിൽ പത്തിൽ ഒമ്പതുപേരും സാമ്പത്തിക പരാധീനത അനുഭവിക്കുന്നുവെന്നാണ് ഐസിഎംആർ പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്. ഐവിഎഫ് ചികിത്സയിലൂടെ കടന്നുപോയവരിൽ എൺപത്തിയൊമ്പത് ശതമാനം പേർ കുടുംബത്തിന്റെ വാർഷിക വരുമാനത്തിന്റെ പത്തുശതമാനത്തിൽ കൂടുതൽ ചെലവാക്കുന്ന സ്ഥിതിയാണെന്നും ഐസിഎംആർ പുറത്തുവിട്ട റിപ്പോർട്ടിലുണ്ട്.ഇന്ത്യൻ ദമ്പതികളിൽ നാലുമുതൽ പതിനേഴുശതമാനം വരെയുള്ളവർ വന്ധ്യതയിലൂടെ കടന്നുപോവുന്നുണ്ടെന്നും അതിൽ എട്ട് ശതമാനം പേർക്ക് ഐവിഎഫ് ചികിത്സ വേണ്ടിവരാവുണ്ടെന്നും ലോകാരോഗ്യസംഘടന നേരത്തേ പുറത്തുവിട്ട റിപ്പോർട്ടിലുണ്ട്.*ഐ.വി.എഫ്.*സ്വാഭാവികമായി നടക്കേണ്ട അണ്ഡ-ബീജ സംയോജനം ശരീരത്തിന് പുറത്ത്, ലാബിൽ കൃതികമായി സാധ്യമാക്കുന്ന പ്രക്രിയയാണ് ഇൻവിട്രോ ഫെർട്ടിലൈസേഷൻ (ഐ.വി.എഫ്) അങ്ങനെ ലാബിൽ വളർത്തിയെടുക്കുന്ന ഭ്രൂണത്തെ ഗർഭപാത്രത്തിൽ തിരികെ നിക്ഷേപിക്കുകയും ചെയ്യുന്നു.*ആർക്കൊക്കെ അനുയോജ്യം ?*അണ്ഡവാഹിനിക്കുഴലിന് തടസ്സം, എൻഡോമെട്രിയോസിസ് എന്നീ പ്രശ്നങ്ങളുള്ളവരിൽ ഐ.വി.എഫ് പ്രയോജനപ്പെടുത്താറുണ്ട്. കൂടാതെ ബീജത്തിന്റെ ചലനക്കുറവും എണ്ണക്കുറവും ഉള്ളവർക്കും ഐ.വി.എഫ് ആവശ്യമായി വരാം. കൃത്യമായി കാരണം കണ്ടെത്തോൻ കഴിയാത്ത വന്ധ്യതയുള്ളവർക്കും ഐ.വി.എഫ്. നിർദേശിക്കാറുണ്ട്. ഇൻട്രായൂട്ടറൈൻ ജൻസെമിനേഷൻ (ഐ.യു.ഐ.) ചികിത്സ പരാജയപ്പെട്ടവർക്കും ഐ.വി.എഫ്. വേണ്ടിവരും.*ചികിത്സാരീതി*കൂടുതൽ അണ്ഡങ്ങളെ ഒരേസമയം പാകമാക്കാൻ ഗൊണോഡോട്രോപ്പിൻ എന്ന ഹോർമോൺ ഇഞ്ചക്ഷൻ നൽകും, വാജനൽ അൾട്രാസൗണ്ട് വഴി അണ്ഡത്തിന്റെ വളർച്ച നിരന്തരം വിലയിരുത്തും. അതിനനുസരിച്ച് ഹോർമോൺ ഇഞ്ചക്ഷൻ്റെ അളവിലും മറ്റം വരുത്തും.അണ്ഡമുള്ള ഫോളിക്കണ്ണുകൾക്ക് 18 മില്ലിമീറ്ററെങ്കിലും വലുപ്പം ആകുന്നതോടെ അണ്ഡവിസർജനത്തിന് പാകമാക്കാൻ സഹായിക്കുന്ന ഹ്യൂമൺ കോറിയോണിക് ഗൊണാഡോട്രോഫിൻ ഇഞ്ചക്ഷൻ നൽകും ഈ ഇഞ്ചക്ഷൻ നൽകിയശേഷം 34-36 മണിക്കൂറുകൾക്കുശേഷമാണ് അണ്ഡങ്ങൾ ശേഖരിക്കുക.*അൾട്രാസൗണ്ട് പ്രോബ് ഉപകരണത്തോട് ഘടിപ്പിച്ചിട്ടാള്ള പ്രത്യേക സൂചി ഉപയോഗിച്ചാണ് ഇരു ആശയങ്ങളിൽ നിന്നും അണ്ഡങ്ങൾ ശേഖരിക്കുന്നത്. ശേഖരിച്ച് അണ്ഡങ്ങൾ ഉടൻ ലാബിലെ കൾച്ചർ മീഡിയമുള്ള ഡിഷിലേക്ക് മാറ്റും. 4-5 മണിക്കൂറിനുള്ളിൽ ഇതിലേക്ക് ഏറ്റവും ഗുണമേന്മയുള്ള ബീജങ്ങളെ നിക്ഷേപിക്കും 16-20 മണിക്കൂറിനുശേഷം പരിശോധിക്കുമ്പോൾ ബീജസങ്കലനം നടന്നോ എന്ന് മനസ്സിലാക്കാനാകും.ബീജസംങ്കലനത്തിനു ശേഷം അഞ്ചു ദിവസം വരെ ലാബിൽതന്നെ വളരാൻ അനുവദിക്കും. അതിൽ ഏറ്റവും മികച്ച ഭ്രൂണത്തെയാണ് ഗർഭപാത്രത്തിൽ നിക്ഷേപിക്കാൻ തിരഞ്ഞെടുക്കുക. ആറുമുതൽ പത്തുവരെ കോശങ്ങളുള്ള ബ്ലാസ്റ്റോസിസ്റ്റ് (Blastocyst) എന്ന ഭ്രൂണവളർച്ചാ ഘട്ടത്തിലാണ് ഇതിനെ ഗർഭപാത്രത്തിലേക്ക് നിക്ഷേപിക്കുന്നത്. ഗർഭാശയമുഖത്തിലൂടെ കടത്തുന്ന കത്തീറ്ററിലൂടെ അൾട്രാസൗണ്ട് സഹായത്തോടെയാണ് ഭ്രൂണത്തെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുക. അതിനുമുൻപുതന്നെ ഭ്രൂണത്തെ സ്വീകരിക്കാൻ ഗർപോത്രത്തെ സജ്ജമാക്കാൻ സഹായിക്കുന്ന മരുന്നുകൾ നൽകും. കഴിയുന്നതും ഒരു ഭ്രൂണംമാത്രമാണ് നിക്ഷേപിക്കുക. 35 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരിൽ ഒന്നിലധികം ഭ്രൂണങ്ങളെ നിക്ഷേപിക്കാറുണ്ട്. ബാക്കിയുള്ള ഭ്രൂണത്തെ ഓവിയിൽ ഉപയോഗിക്കാൻ പറ്റുന്നതരത്തിൽ ശീതീകരിച്ച് സൂക്ഷിക്കുകയും ചെയ്യാം.ഇന്ത്യയിൽ 2.8 കോടി പേർ വന്ധ്യത നേരിടുന്നുണ്ടെന്നും അവരിൽ പലരും സാമ്പത്തിക പരാധീനതകളാൽ ചികിത്സയ്ക്ക് മുന്നിരുന്നില്ലെന്നും. റിപ്പോർട്ടിലുണ്ട്. വന്ധ്യതാ കേസുകളിൽ 46 ശതമാനം സ്ത്രീകളുടെ കാരണങ്ങ മൂലവും 20 ശതമാനം പുരുഷന്മാരുടെ കാരണങ്ങൾ മൂലവുമാണ് ഉണ്ടാകുന്നതെന്നും റിപ്പോർട്ട് പറയുന്നു. വന്ധ്യതയുടെ പ്രധാന കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത് പോളിസിസ്റ്റിക് ഓവറി സിൻഡ്രോമാണ്.

