കെ.എസ്.ഇ വർക്കേഴ്സ് യൂണിയൻ സെക്രട്ടേറിയറ്റ് ധർണ്ണ നടത്തി

Spread the love

തിരുവനന്തപുരം : സ്ഥിരപ്പെടുത്തപ്പെട്ട കരാർ തൊഴിലാളികൾക്ക് മുൻകാല പ്രാബല്യത്തോടെ പെൻഷൻ അനുവദിച്ച ഹൈക്കോടതിവിധി ഉടൻ നടപ്പിലാക്കുക,PSC ലിസ്റ്റിൽ ബാക്കിയുള്ള കരാർ തൊഴിലാളികളെ ഉടൻ മസ്ദൂറായി നിയമിക്കുക, വർക്കർമാരുടെ പ്രൊമോഷൻ ഉടൻ നടപ്പിലാക്കുക, ഡി എ – ലീവ് സറണ്ടർ ഉടൻ നല്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് വർക്കേഴ്സ് യൂണിയൻ സെക്രട്ടേറിയറ്റിനു മുമ്പിൽ ധർണ്ണ നടത്തി. യൂണിയൻ ജന. സെക്രട്ടറി എസ്.സീതിലാൽ ഉദ്ഘാടനം ചെയ്തു.പാലക്കാട് ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ വിധി നടപ്പിലാക്കാതെ തൊഴിലാളികളുടെ ഇരുപതിലേറെ വർഷക്കാലം നഷ്ടപ്പെടുത്തിയ മാനേജ്മെന്റിന്റെ നടപടിക്കെതിരായ ഹൈക്കോടതി വിധി ഉടൻ നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഈ ആവശ്യങ്ങൾ ഉടൻ നടപ്പിലാക്കിയില്ലെങ്കിൽ മുഴുവൻ വൈദ്യുതി തൊഴിലാളികളേയും അണിനിരത്തി കൊണ്ട് ശക്തമായ പ്രക്ഷോഭണം നടത്തുമെന്നും അദ്ദേഹം പകൂട്ടി ചേർത്തു.യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വി.കെ. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. അസിൻ്റൻ്റ് സെക്രട്ടറി ബോണിഫസ് ബെന്നി സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറർ ജെ. സുരേഷ്, പി.എം ദിനേശൻ, പി.നന്ദകുമാർ, അബ്ദുർ ഖാദർ, വി.ടി. ശശി, യു. എൻ.ബിനു, കെ.ഷാജി, ബാബു അബ്രഹാം, അനൂപ് ജോൺ, സി.ജെ. വർഗ്ഗീസ്, സജിമോൻ എന്നിവർ പ്രസംഗിച്ചു. കെ. സജി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *