മദ്രാസ് റെജിമെന്റ് രണ്ടാം ബറ്റാലിയൻ്റെ 250-ാമത് സ്ഥാപക ദിനം പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ ആഘോഷിച്ചു
250-ാമത് സ്ഥാപക ദിനം ഡിസംബർ 12, 13 തീയതികളിൽ തിരുവനന്തപുരത്തെ പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ വിപുലമായി ആഘോഷിച്ചു.
ദിനാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സൈനിക സമ്മേളന ത്തിൽ ഇന്ത്യൻ ആർമി നോർത്തേൺ കമാൻഡ് മേധാവിയും ബറ്റാലിയന്റെ മുൻ തലവനുമയ ലെഫ്റ്റനന്റ് ജനറൽ പ്രതീക് ശർമ്മ സംബന്ധിച്ചു. ഇന്ത്യൻ ആർമിയുടെ മികച്ച പാരമ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നത് തുടരാൻ എല്ലാ സൈനിക ഉദ്യോഗസ്ഥരോടും അദ്ദേഹം ആഹ്വാനം ചെയ്തു.
ആർമിയിലെ മുതിർന്ന ഉദ്യോഗസ്ഥർ, സേവനമനുഷ്ഠിക്കുന്നവർ, വിരമിച്ചവർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവരുൾപ്പെടെ ഏകദേശം 3000 ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു. കലാ സാംസ്കാരിക പ്രകടനങ്ങൾ,ബഡാഖാന എന്നിവ ഉൾപ്പെട്ടിരുന്നു. വീരമൃത്യു വരിച്ച സൈനികരെ ആദരിക്കുന്നതിനും നമ്മുടെ വീർ നാരികളുടെ ശക്തിയെ അംഗീകരിക്കുന്നതിനുമായി പുഷ്പചക്രം സമർപ്പിച്ചു.
1776 ഡിസംബർ 13 ന് ക്യാപ്റ്റൻ സി.എൽ.ഡബ്ല്യു. ഡേവിസ് തഞ്ചാവൂരിൽ 15-ാമത് കർണാടക ഇൻഫൻട്രി ബറ്റാലിയനായി ഈ ബറ്റാലിയൻ രൂപീകരിച്ചു. 249 വർഷത്തെ ചരിത്രത്തിൽ ബറ്റാലിയന് ഒമ്പത് മാറ്റങ്ങളോടെ , 1953 ൽ മദ്രാസ് റെജിമെന്റിന്റെ രണ്ടാമത്തെ ബറ്റാലിയൻ എന്ന പദവി ഈ ബറ്റാലിയന് ലഭിച്ചു.

