രക്തസമ്മർദവും കൊളസ്ട്രോളും കുറയ്ക്കും, ഷുഗറും നിയന്ത്രിക്കും; ഈ പഴം ഒരെണ്ണം കഴിക്കൂ

Spread the love

നമ്മുടെ നാട്ടിലെ പറമ്പുകളിലും വീട്ടുമുറ്റത്തും സുലഭമായി കാണുന്ന ഒന്നാണ് പേരയ്ക്ക. അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ഈ പഴം പോഷകങ്ങളുടെയും ആരോഗ്യഗുണങ്ങളുടെയും ഒരു കലവറയാണ്. വൈറ്റമിൻ സി, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ പേരയ്ക്ക, ഹൃദയാരോഗ്യം ഉൾപ്പെടെ നിരവധി ആരോഗ്യപരമായ ഗുണങ്ങൾ നിശബ്ദമായി നൽകുന്നു.*രോഗപ്രതിരോധശേഷിക്കും ആന്റിഓക്‌സിഡന്റ് സംരക്ഷണത്തിനും*പേരയ്ക്കയിൽ ഓറഞ്ചിനേക്കാൾ കൂടുതൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഒരു പേരയ്ക്ക മാത്രം കഴിച്ചാൽ ഒരു ദിവസത്തേക്കുള്ള വൈറ്റമിൻ സിയുടെ ആവശ്യകതയുടെ വലിയൊരു ഭാഗം നിറവേറ്റാൻ സാധിക്കും.*ദഹനപ്രക്രിയ എളുപ്പമാക്കുന്നു, കുടലിന്റെ ആരോഗ്യം നിലനിർത്തുന്നു.*പേരയ്ക്ക നാരുകളുടെ ഒരു മികച്ച ഉറവിടമാണ്, പ്രത്യേകിച്ച് തൊലിയോടുകൂടി കഴിക്കുമ്പോൾ. നാരുകൾ മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു.*രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.*പ്രമേഹമുള്ളവർക്കും പ്രമേഹസാധ്യതയുള്ളവർക്കും പേരയ്ക്ക ഒരു നല്ല പഴമാണ്. പേരയ്ക്ക രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയരുന്നത് കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.*രക്തസമ്മർദവും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുന്നു.*പേരയ്ക്ക കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ഉയർന്ന രക്തസമ്മർദമുള്ളവരിൽ നടത്തിയ പഠനങ്ങളിൽ, പേരയ്ക്ക സ്ഥിരമായി കഴിക്കുന്നത് സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ മൊത്തം കൊളസ്ട്രോളും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കാനും ഇത് ഉപകരിക്കും.*ശരീരഭാരം നിയന്ത്രിക്കാൻ ഉത്തമം*ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരുടെ ഭക്ഷണക്രമത്തിൽ പേരയ്ക്ക തീർച്ചയായും ഉൾപ്പെടുത്താം. ഇതിൽ കാലറി കുറവും നാരുകൾ കൂടുതലുമാണ്. പേരക്കയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ളതിനാൽ ഇത് രക്തത്തിൽ പതുക്കെ മാത്രമേ പഞ്ചസാരയെ പുറത്തുവിടുകയുള്ളൂ. ഇത് പെട്ടെന്നുള്ള വിശപ്പ് അനുഭവപ്പെടുന്നത് തടയാൻ സഹായിക്കും. നാരുകൾ സമ്പന്നമായതിനാൽ വയറു നിറഞ്ഞതായി തോന്നിക്കുകയും മൊത്തം കാലറി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *