ഭാരതീയ സംസ്കാരത്തിന്റെ കലണ്ടർ പ്രകാശനത്തിനൊരുങ്ങുന്നു

Spread the love

ഭാരതീയ പൈതൃകത്തെയും തനത് സംസ്കാരത്തെയും എന്നും നെഞ്ചിലേറ്റുന്ന കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA), പുതുവർഷമായ 2026-നെ വരവേൽക്കുന്നതിനുള്ള വാർഷിക കലണ്ടർ പ്രസിദ്ധീകരിക്കാൻ ഒരുങ്ങുന്നു.നമ്മുടെ മഹത്തായ കലാപാരമ്പര്യത്തെയും ആത്മീയ ചിന്തകളെയും പ്രതിഫലിപ്പിക്കുന്ന ആകർഷകമായ രൂപകൽ പ്പനയോ ടെയാണ് ഈ കലണ്ടർ പുറത്തിറങ്ങുന്നത്. വടക്കേ അമേരിക്കയിലെ ആയിരക്ക ണക്കിന് മലയാളി ഹിന്ദു കുടുംബങ്ങ ളിലേക്ക് ഈ സാംസ്കാരിക പ്രസിദ്ധീ കരണം എത്തിച്ചേരും.ഇന്ത്യൻ, അമേരിക്കൻ വിശേഷ ദിവസങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന ഈ കലണ്ടർ, വരും തലമുറയ്ക്ക് നമ്മുടെ സംസ്കാരത്തെ അടുത്തറിയാൻ സഹായി ക്കുന്ന ഒരു സാംസ്കാരിക കൈപ്പുസ്തകം കൂടിയായിരിക്കും..വർഷം മുഴുവൻ ഓരോ വീട്ടിലും ശ്രദ്ധിക്കപ്പെടുന്ന ഈ കലണ്ടറിൽ, ഓരോ മാസത്തിന്റെയും താഴെയുള്ള ഇടം കോംപ്ലിമെന്റ്സുകൾ നൽകുവാനായി ഉപയോഗിച്ചിട്ടുണ്ട്.. ബിസിനസ്സുകൾക്കും, സംഘടനകൾക്കും, വ്യക്തികൾക്കും, കുടുംബങ്ങൾക്കും ചെറിയ ആശംസാ പരസ്യങ്ങൾ നൽകാൻ ഇതൊരു മികച്ച അവസരമാണ്.കെ.എച്ച്.എൻ.എ-യുടെ പരിപാടികളിൽ സഹകരിക്കുന്ന എല്ലാവര്ക്കും പ്രസിഡന്റ് ടി ഉണ്ണികൃഷ്ണൻ , ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ട്രസ്റ്റീ ബോർഡ് എന്നിവർ നന്ദി അറിയിച്ചു .കൂടുതൽ വിവരങ്ങൾക്കു ഭാരവാഹികളെയോ താഴെ പറയുന്നവരെയോ വിളിക്കുകസിനു നായർ – 215 668 2367സഞ്ജീവ് കുമാർ – 732 306 7406 അനഘ വാരിയർ – 727 871 3918അരവിന്ദ് പിള്ള – 847 7690519

Leave a Reply

Your email address will not be published. Required fields are marked *