ബലാത്സംഗക്കേസിൽ നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് തിരിച്ചടി
ബലാത്സംഗക്കേസിൽ നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് തിരിച്ചടി. എഴുത്തുകാരി ഇ. ജീന്‍ കാരൾ സമർപ്പിച്ച കേസിൽ ട്രംപ് പിഴ അടക്കണമെന്ന് കോടതി ഉത്തരവിട്ടു.
ജീന്‍ കാരൾ സമർപ്പിച്ച പരാതിയിൽ 42 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന കോടതിവിധി ശരിവെച്ച് അപ്പീൽ കോടതിയാണ് ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്.
1996ല്‍ മാന്‍ഹാട്ടനിലെ ആഡംബര വസ്ത്രശാലയില്‍ വസ്ത്രംമാറുന്ന മുറിയില്‍വെച്ച് ട്രംപ് ബലാത്സംഗം ചെയ്‌തെന്നാണ് ജീന്‍ കാരൾ ആപോരണം ഉന്നയിച്ചത്.ട്രംപിനെ ഭയന്നാണ് താൻ ഇക്കാര്യം വെളിപ്പെടുത്താഞ്ഞതെന്നും അവർ പിന്നീട് പറഞ്ഞിരുന്നു.2019ൽ ജീൻ നടത്തിയ ഈ വെളിപ്പെടുത്തലിലാണ് ട്രംപിനെതിരെ കേസെടുത്തത്.