നെടുമങ്ങാട് കെ എസ് ആർ ടി സി ബസ്സും സ്കൂൾ കുട്ടികൾ സഞ്ചരിച്ച ട്രാവലറും ഇടിച്ച് അപകടം
നെടുമങ്ങാട് കെ എസ് ആർ ടി സി ബസ്സും സ്കൂൾ കുട്ടികൾ സഞ്ചരിച്ച ട്രാവലറും ഇടിച്ച് അപകടം. അപകടത്തിൽ 11 കുട്ടികൾക്ക് പരുക്കേറ്റു. നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. കെ എസ് ആർ ടി സി ബസ്സിലെ 7 കുട്ടികൾക്കും ട്രാവലറിലെ നാല് കുട്ടികൾക്കുമാണ് പരുക്കേറ്റത്. വൈകിട്ട് 5.30 ഓടെയായിരുന്നു അപകടം.