ക്ഷേത്ര സംരക്ഷണ സമിതിയുടെ രാമായണ കലോത്സവത്തിന് മുന്നോടിയായി പ്രാർത്ഥനാ ഗാന മത്സരങ്ങൾ ഇടപ്പള്ളി കുമാരനാമം ക്ഷേത്രത്തിൽ ശബരിമല മുൻമേൽശാന്തി നാരായണൻ വിഷ്ണു നമ്പൂതിരി ഉദ്ഘാടനം നിർവഹിച്ചു
ക്ഷേത്ര സംരക്ഷണ സമിതിയുടെ രാമായണ കലോത്സവത്തിന് മുന്നോടിയായി പ്രാർത്ഥനാ ഗാന മത്സരങ്ങൾ ഇടപ്പള്ളി കുമാരനാമം ക്ഷേത്രത്തിൽ ശബരിമല മുൻമേൽശാന്തി നാരായണൻ വിഷ്ണു നമ്പൂതിരി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാപ്രസിഡന്റ് മുക്കം പാലമൂട് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഭക്തജനങ്ങളിൽ ഈശ്വര വിശ്വാസവും മനുഷ്യത്വവും വർദ്ധിച്ചുവരുന്ന കാലമാണ് ഈ കലിയുഗം എന്നും ഈ കാലഘട്ടത്തിൽ നാമജപങ്ങൾക്കാണ് മുഖ്യ സ്ഥാനം കൊടുക്കേണ്ടത് എന്നും ഭാരതീയ സംസ്കാരത്തിന്റെ ഈറ്റില്ലങ്ങളാണ് പൗരാണിക ക്ഷേത്രങ്ങൾ എന്നും ശബരിമല മുൻമേൽ ശാന്തി പറഞ്ഞു സംസ്കാരം കൊണ്ട് ഭാരതീയർ ലോകത്തിലെ മുന്നിൽ നല്ലവരാണെന്നുള്ള സൂചന എന്ന ഭാരതത്തെ ആഗോളതലത്തിൽ ഗുരുതുല്യമായി എത്തിക്കുവാൻ സാധിച്ചു എന്നും അദ്ദേഹം പറഞ്ഞു ഭാരതീയ വിചാരകേന്ദ്രം അംഗം ഡോക്ടറെ ലക്ഷ്മി വിജയൻ ക്ഷേത്ര സംരക്ഷണ സമിതി രക്ഷാധികാരി ബ്രഹ്മശ്രീ ജയചന്ദ്രൻ, ജില്ലാ സെക്രട്ടറി ശാസ്തമംഗലം അനിൽ, മാതൃസമിതി ജില്ലാ സെക്രട്ടറി അജിതാരാജൻ, ജില്ലാ ദേവസ്വം സെക്രട്ടറി വാഴയില പ്രസാദ് എന്നിവർ സംസാരിച്ചു.