സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനയില്‍ ഒന്നിച്ചുള്ള സമരത്തിനില്ലെന്ന് യുഡിഎഫ്
തിരുവനന്തപുരം: സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനയില്‍ ഒന്നിച്ചുള്ള സമരത്തിനില്ലെന്ന് യുഡിഎഫ്. യോജിച്ചുള്ള സമരം അണികളുടെ മനോവീര്യം തകര്‍ക്കുമെന്ന് വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ ക്ഷണം യുഡിഎഫ് നിരസിക്കും. അടുത്ത യുഡിഫ് യോഗം വിഷയം ചര്‍ച്ച ചെയ്യും. പ്രതിപക്ഷ നേതാവും ഉപനേതാവും സര്‍ക്കാരിനെ തീരുമാനം അറിയിക്കും.യോജിച്ചുള്ള സമരം വേണ്ടെന്ന് കോണ്‍ഗ്രസിലും ധാരണയായിട്ടുണ്ട്. കേന്ദ്ര അവഗണനയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്രത്തിനെതിരെ ഡല്‍ഹിയില്‍ അടുത്ത മാസം 8 നാണ് ഇടതുമുന്നണി സമരം. ഡല്‍ഹിയിലെ സമരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും.മുഖ്യമന്ത്രിയും മന്ത്രിമാരും എം.എല്‍.എമാരും എം.പിമാരും സമരത്തിന്റെ ഭാഗമാകും. ഇന്‍ഡ്യ മുന്നണിയിലെ എല്ലാ കക്ഷികളെയും മുഴുവന്‍ സംസ്ഥാനങ്ങളെയും ക്ഷണിക്കും. കേന്ദ്ര അവഗണന ചൂണ്ടിക്കാട്ടി ബി.ജെ.പി മുഖ്യമന്ത്രിമാര്‍ക്ക് കത്ത് നല്‍കാനും ഇടതു മുന്നണി നേതൃയോഗത്തില്‍ തീരുമാനമായിട്ടുണ്ട്.കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നത് ചൂണ്ടിക്കാട്ടി വലിയ പ്രക്ഷോഭത്തിനാണ് ഇടതു മുന്നണി തയാറെടുത്തിരിക്കുന്നത്. വി.എസ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയതുപോലെ രാജ്യതലസ്ഥാനത്തെത്തി സമരം നടത്തുകയാണ് മുന്നണി. ഡല്‍ഹി സമരം നടക്കുന്ന അതേ ദിവസം കേരളത്തില്‍ ബൂത്ത് തലത്തില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തും.