കാസര്‍കോട് കുട്ടികൾക്ക് നേരെ തെരുവുനായ ആക്രമണം
കാസര്‍കോട്: കാസര്‍കോട് വീണ്ടും തെരുവുനായ ആക്രമണം. പടന്നയില്‍ മൂന്ന് കുട്ടികളടക്കം നാല് പേര്‍ക്കാണ് കടിയേറ്റത്. വടക്കെപ്പുറത്തെ സുലൈമാന്‍-ഫെബീന ദമ്പതികളുടെ മകന്‍ ബഷീര്‍ (ഒന്നര വയസ്), കാന്തിലോട്ട് ഓടത്തിലെ രതീഷിന്റെ മകന്‍ ഗാന്ധര്‍വ് (ഒന്‍പത്), ഷൈജു മിനി ദമ്പതികളുടെ മകന്‍ നിഹാന്‍ (ആറ്) എന്നി കുട്ടികള്‍ക്കും എ.വി മിസ്രിയ (48)ക്കുമാണ് കടിയേറ്റത്.കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. അയല്‍വാസിയുടെ വീട്ടില്‍ നടന്ന ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് കുടുംബം.വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടികളെയാണ് തെരുവുനായ ആക്രമിച്ചത്. ഒന്നര വയസുകാരനെ തെരുവുനായ കടിച്ചെടുത്ത് പുറത്തേയ്ക്ക് കൊണ്ടുപോയി. കുഞ്ഞിന്റെ നിലവിളി കേട്ട് വീട്ടുകാരെത്തിയതോടെയാണ് കുഞ്ഞിനെ നിലത്തിട്ട് നായ ഓടിപ്പോയത്.