പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം!
ഒരുമാസത്തോളം നീണ്ടുനിന്ന പാലക്കാട് നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. എല്‍ഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ഥി ഡോ. പി സരിന്‍ രാവിലെ കണ്ണാടി, പകല്‍ 11ന് മാത്തൂര്‍, രണ്ടിന് പിരായിരി എന്നീ പഞ്ചായത്തുകളില്‍ മെഗാ റോഡ്ഷോ നടത്തും. നൂറുകണക്കിന് ഇരുചക്രവാഹനങ്ങള്‍ അകമ്പടിയേകും.
വൈകിട്ട് നാലിന് ഇന്‍ഡോര്‍ സ്റ്റേഡിയം പരിസരത്തുനിന്ന് വാദ്യമേള അകമ്പടിയോടെ കൊട്ടിക്കലാശത്തിന് തുടക്കംകുറിച്ച് തുറന്ന ജീപ്പില്‍ സ്ഥാനാര്‍ഥിയെ ആനയിക്കും. പ്രകടനം സുല്‍ത്താന്‍പേട്ട വഴി സ്റ്റേഡിയം സ്റ്റാന്‍ഡില്‍ സമാപിക്കും.
യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കൊട്ടിക്കലാശം പകല്‍ രണ്ടിന് ഒലവക്കോട്ടുനിന്ന് ആരംഭിച്ച് പേഴുങ്കര, മേഴ്സി കോളേജ്, തിരുനെല്ലായി, കെഎസ്ആര്‍ടിസി, ഐഎംഎ, നിരഞ്ജന്‍ റോഡ് വഴി സ്റ്റേഡിയം സ്റ്റാന്‍ഡില്‍ സമാപിക്കും. എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പര്യടനം പകല്‍ രണ്ടിന് മേലാമുറിയില്‍നിന്ന് ആരംഭിച്ച് സ്റ്റേഡിയം സ്റ്റാന്‍ഡില്‍ സമാപിക്കും.