വയനാട്‌ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേർക്ക്‌ പരിക്ക്

Spread the love

വയനാട്‌ തിരുനെല്ലിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. അപകടത്തിൽ നിരവധിപേർക്ക്‌ പരിക്കേറ്റു. തെറ്റ് റോഡ് കവലക്ക് സമീപമാണ്‌‌ അപകടം ഉണ്ടായത്. ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച ബസ്സാണ് രാവിലെ ആറ് മണിയോടെ അപകടത്തിൽപ്പെട്ടത്. ആരുടേയും പരിക്ക്‌ ഗുരുതരമല്ല. നിയന്ത്രണം വിട്ട ബസ് റോഡിന് വിലങ്ങനെയായി മറിയുകയായിരുന്നു. ബസ്സിൽ അൻപതിലധികം യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

അതേസമയം, കുന്നംകുളം പാറേമ്പാടത്ത് അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം.അപകടത്തിൽ രണ്ട് അയ്യപ്പഭക്തർക്ക് നിസാര പരുക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. കർണാടക സ്വദേശികൾ സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. പെരുമ്പിലാവ് ഭാഗത്തുനിന്നും ഗുരുവായൂർ ഭാഗത്തേക്ക് പോയിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

അപകട സമയത്ത് മിനി ബസിൽ ഇരുപതോളം അയ്യപ്പഭക്തർ ഉണ്ടായിരുന്നു. ഇവരിൽ 2 പേർക്ക് കാലിന് നിസാരമായി പരുക്കേറ്റു. അപകട വിവര മറിഞ്ഞ് കുന്നംകുളം സബ്ഇൻസ്പെക്ടർ സന്തോഷ്, കുന്നംകുളം അഗ്നി രക്ഷാസേന ഉദ്യോഗസ്ഥരായ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രവീന്ദ്രൻ, അഗ്നിരക്ഷ സേന ഉദ്യോഗസ്ഥരായ റഫീഖ്, വിപിൻ, ഹരിക്കുട്ടൻ, സനൽ, അജീഷ്, എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. സംഭവസ്ഥലത്തു നിന്ന് മിനി ബസ് ക്രൈൻ ഉപയോഗിച്ച് എടുത്തുമാറ്റി.

Leave a Reply

Your email address will not be published. Required fields are marked *