കോട്ടയം സീറ്റ് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം സീറ്റ് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം. സീറ്റ് പാർട്ടിക്ക് അവകാശപ്പെട്ടതാണെന്ന് പി ജെ ജോസഫ് പറഞ്ഞു. എന്നാൽ സീറ്റ് ആവശ്യത്തിൽ യുഡിഎഫ് ഉഭയകക്ഷി ചർച്ചയിൽ അന്തിമ തീരുമാനമായില്ല. ഇന്ന് നടന്നത് പ്രാഥമിക ചർച്ചയാണെന്നും സീറ്റിന്റെ കാര്യത്തിൽ തുടർ ചർച്ചകൾ ഉണ്ടാകുമെന്നും യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞു.