എംഡിഎംഎയും കഞ്ചാവും കാറിൽ കടത്തി കൊണ്ട് വന്ന് സൂക്ഷിച്ചിരുന്ന യുവാക്കളെ എക്സൈസ് സംഘം പിടികൂടി
നെയ്യാറ്റിൻകര : വ്യവസായിക അളവിലുള്ള 11.7 ഗ്രാം എംഡിഎംഎയും 26. ഗ്രാം കഞ്ചാവും കാറിൽ കടത്തിക്കൊണ്ടു വന്ന് സൂക്ഷിച്ചിരുന്ന രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി . വള്ളക്കടവ് പോസ്റ്റ് ഓഫീസ് പരിധിയിൽ ഡൊമസ്റ്റിക് എയർപോർട്ടിന് സമീപം ശ്രീ ചിത്തിര നഗറിൽ ഷംനു ( 29 ) വെള്ളനാട് മിനിസിവിൽ സ്റ്റേഷൻ സമീപം ദിലീപ് ഭവനിൽ ദിലീപൻ (43) എന്നിവരെയാണ് നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് സംഘം പിടികൂടിയത്. ഒന്നാം പ്രതി ഷംനുവിന്റെ പക്കൽ നിന്നും 0.7 ഗ്രാം എംഎഡിഎംഎയും 26 ഗ്രാം കഞ്ചാവും കണ്ടെത്തി. തുടർന്ന് ഒന്നാം പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാം പ്രതി ദിലീപനെ കണ്ടെത്തുകയും . പരിശോധനയിൽ ദിലീപൻ നടത്തുന്ന കടയിൽ നിന്ന് സിപ് ലോക്ക് കവറിൽ സൂക്ഷിച്ച നിലയിൽ 11. ഗ്രാം എംഡിഎംഎ കണ്ടെത്തുകയും ചെയ്തു . ഷംനുവിന്റെ പേരിൽ 2024 ൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് വഴി 306 ഗ്രാം എംഎഡിഎംഎ കടത്തിയ കേസിലെ പ്രതി കൂടിയാണ്. നിലവിൽ പ്രതികളുടെ പക്കൽ നിന്നും തൊണ്ടി മുതലായി 7200 / രൂപയും ഒരു കാറും രണ്ട് മൊബൈൽ ഫോണും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ പ്രശാന്ത്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കുമാർ , സിവിൽ എക്സൈസ് ഓഫീസർമാരായപ്രസന്നൻ,അനീഷ്,ലാൽകൃഷ്ണ,വിനോദ്,അൽത്താഫ്,അഖിൽ , വനിതാ സിവിൽ എക്സൈസ് ഓഫീസർ സജിത, സിനി , സുനിൽ പോൾ, എന്നിവർ ഉണ്ടായിരുന്നു.

