ഒറ്റപ്പാലം മനിശ്ശേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഭിഭാഷകന് ഗുരുതര പരിക്ക്
ഒറ്റപ്പാലം മനിശ്ശേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഭിഭാഷകന് ഗുരുതര പരിക്ക് .ഒറ്റപ്പാലം മനിശ്ശീരിയിൽ ഗോഡൗണിന് സമീപത്ത്ഇന്നലെ വൈകുന്നേരം മൂന്നു മണിയോടെ ഉണ്ടായ വാഹനാപകടത്തിന്റെസിസിടിവി ദൃശ്യംഒരു കാർ വരുന്നതും എതിരെ വരുന്ന ലോറിയിൽ ഇടിക്കുന്നതും ആണ് ആദ്യം ‘ നിയന്ത്രണം വിട്ട ലോറി ഇടതുവശത്ത് നിർത്തിയിട്ടിരുന്ന ഒരു കാറിലും അതിനു തൊട്ടടുത്തായി കിടന്നിരുന്ന വെളുത്ത പിക്കപ്പ് വാനിലും തട്ടി ആദ്യം ഇടിച്ച കാർ കിടന്നിടത്തേക്ക് തന്നെ തിരിഞ്ഞു നിൽക്കുന്നു. ലോറിയിൽ വന്ന് ഇടിച്ച കാറിന്റെ മുൻവശം പൂർണമായി തകർന്നു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ലോറിയിൽ നിന്ന് ഡ്രൈവർ ഇറങ്ങി ഓടുന്നതും കാണാം. കാറിൽ ഉണ്ടായിരുന്ന അഭിഭാഷകനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയും കാറും കൂട്ടിയിടിച്ച് കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് തെറിച്ച് നീങ്ങുമ്പോൾ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടുപോകുന്ന ഒരു ബൈക്ക് യാത്രക്കാരനെയും ദൃശ്യത്തിൽ കാണാം.