ഇയര്‍ഫോണ്‍ ചെവി കേടാക്കാതിരിയ്ക്കാന്‍ 60:60
ഇന്ന് ടെക്‌നോളജിയുടെ കാലഘട്ടമാണ്. പ്രത്യേകിച്ചും മൊബൈലും ലാപ്‌ടോപ്പുമെല്ലാം. ഇതിനൊപ്പം നാം പലരും ഉപയോഗിച്ചു വരുന്ന ഒന്നാണ് ഇയര്‍ ഫോണുകള്‍. ഇയര്‍ ഫോണുകളുടെ ഉപയോഗം ഇന്നത്തെ കാലത്ത് വര്‍ദ്ധിച്ചു വരുന്നതായി കണക്കുകള്‍ കാണിയ്ക്കുന്നു.സംഗീതം കേൾക്കാനോ, പോഡ്‌കാസ്റ്റ് കേൾക്കാനോ, ഗെയിമിംഗ് ചെയ്യാനോ ഇവ അനിവാര്യമായി മാറിയിരിക്കുന്നു. എന്നാൽ ദീർഘനേരം ഹെഡ്‌ഫോണുകൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുണകരമല്ല.ദീര്‍ഘനേരം ഇത് ചെവിയില്‍ വച്ചുകൊണ്ടിരിയ്ക്കുന്നവരുണ്ട്. എ്ന്തിന് കുട്ടികള്‍ ഉള്‍പ്പെടെ ഇന്നത്തെ കാലത്ത് ഇത് കൂടുതല്‍ നേരം ഉപയോഗിയ്ക്കുന്നു.ഇതുമൂലമുള്ള ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍ ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യുന്നത് നല്ലതാണ്.എന്നാല്‍ ഇത് ദീര്‍ഘനേരം ഉപയോഗിയ്ക്കുന്നത് വരുത്തുന്ന ദോഷങ്ങള്‍ ചെറുതല്ല. ഇവ ചെവിയില്‍ അണുബാധയുണ്ടാക്കുന്നതിന് പ്രധാന കാരണമായി മാറുന്ന ഒന്നാണ്. ഇതിലൂടെ കേള്‍വിശക്തി വരെ തകരാറിലായേക്കാം. സ്ഥിരമായി ഇയര്‍ഫോണുകള്‍ ചെവിയില്‍ വച്ചാല്‍ ചെവിയില്‍ അണുബാധയുണ്ടാകാന്‍ സാധ്യതയേറെയാണ്. മാത്രമല്ല ഇത് കേള്‍വിശക്തി അഥവാ ഹിയറിംഗ് ലോസ് ഉണ്ടാകാനും വഴിയൊരുക്കുന്നു.പലരും ഇയര്‍ഫോണുകള്‍ ഉപയോഗിയ്ക്കുന്നതിന് കാരണായി പറയുന്നത് ചെയ്യുന്ന കാര്യത്തില്‍ ഏകാഗ്രത ലഭിയ്ക്കുമെന്ന്താണ്. എ്ന്നാല്‍ ഗുണം നല്‍കുമെന്ന് കരുതി ചെയ്യുന്ന ഇക്കാര്യം പലപ്പോഴും ദോഷമാണ് വരുത്തുന്നതെന്നതാണ് വാസ്തവം. പ്രത്യേകിച്ചും സ്ഥിരമായും നീണ്ട സമയവും ഉറക്കെയുള്ള ശബ്ദത്തിലും. ചെവിയിലെ ഇയര്‍വാക്‌സ് ചെവിയ്ക്ക് സംരക്ഷണം നല്‍കുന്ന ഒന്നാണ്. ഇയര്‍ഫോണ്‍ ഉപയോഗിയ്ക്കുമ്പോള്‍ ഇത് ചെവിയ്ക്കുള്ളിലേക്ക് തള്ളിപ്പോകുന്നു. ഇതിലൂടെ ചെവിയുടെ ഉള്‍ഭാഗം വരളുന്നു. ഇത് ചെവിയുടെ ആരോഗ്യത്തിന് ദോഷകരമാണ്.ഒന്നിലധികം പേർ ഒരേ ഇയർഫോണുകൾ പങ്കിടുകയോ ശുദ്ധമല്ലാത്ത ഫോണുകൾ ഉപയോഗിക്കുകയോ ചെയ്താൽ ബാക്ടീരിയ, ഫംഗസ് അണുബാധകൾ ഉണ്ടാകാം. ചെവിയിൽ ചൊറിച്ചിൽ, വേദന, പുണ്ണ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.അമിതമായി ഹെഡ്‌ഫോണുകൾ ഉപയോഗിക്കുന്നവർ ഒററപ്പെടല്‍ അനുഭവിയ്ക്കുന്നതായി തോന്നാം. ഇത് മാനസിക ആരോഗ്യത്തെ ബാധിക്കും.ഹെഡ്‌ഫോണിൽ സംഗീതം കേൾക്കുമ്പോൾ ചുറ്റുപാടുകളിലെ ശബ്ദങ്ങൾ (വാഹന ഹോൺ, അപായ ശബ്ദങ്ങൾ) കേൾക്കാൻ കഴിയാതെ അപകടങ്ങൾ സംഭവിക്കാം.പ്രത്യേകിച്ചും വാഹനമോടിയ്ക്കുമ്പോഴും റോഡിലൂടെ നടക്കുമ്പോഴും.ചെവിയ്ക്ക് ദോഷം വരുത്താതെ തന്നെ ഇയര്‍ഫോണ്‍ ഉപയോഗിയ്ക്കാനുള്ള ചില വഴികളുണ്ട്. ഇതില്‍ ഒന്നാണ് 60 :60 റൂള്‍. ഒരു തവണ 60 മിനിറ്റില്‍ കൂടാതെ 60 ശതമാനം ശബ്ദത്തില്‍ മാത്രം ഇയര്‍ഫോണ്‍ ഉപയോഗിയ്ക്കുകയെന്നതാണ് ഇത്. അര, ഒരു മണിക്കൂര്‍ ശേഷം ഇയര്‍ ഫോണുകള്‍ എടുത്തുമാറ്റി പത്തുപതിനഞ്ച് മിനിറ്റ് ഇടവേളയെടുക്കുക. ഇതുപോലെ ഇയര്‍ബഡുകള്‍ വൃത്തിയാക്കി സൂക്ഷിയ്ക്കണം. ഇല്ലെങ്കില്‍ ഇവ ചെവിയ്ക്കുള്ളില്‍ അണുബാധയുണ്ടാക്കും. കഴിവതും ചെവിയിലേക്ക് ഇറക്കി വയ്ക്കാത്ത തരത്തിലെ ഇയര്‍ഫോണുകള്‍ മിതമായ സൗണ്ടില്‍ മാത്രം ഉപയോഗിയ്ക്കുക. നിവൃത്തിയുണ്ടെങ്കില്‍ ഇവ ഉപയോഗിയ്ക്കാതെ ശീലിയ്ക്കുക. അത്യാവശ്യ സന്ദര്‍ഭത്തില്‍ മാത്രം ഇവ ഉപയോഗിയ്ക്കുക. ഷെയര്‍ ചെയ്ത് ഇയര്‍ഫോണുകള്‍ ഉപയോഗിയ്ക്കാതിരിയ്ക്കാം.