കൊല്ലത്ത് ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് കരുതൽ തടങ്കലിനു വേണ്ടി പൊലീസ് പിടിച്ച പ്രതി സ്റ്റേഷനിൽ നിന്ന് ചാടി ഭാര്യയോടൊപ്പം രക്ഷപ്പെട്ടു
കൊല്ലത്ത് ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് കരുതൽ തടങ്കലിനു വേണ്ടി പൊലീസ് പിടിച്ച പ്രതി സ്റ്റേഷനിൽ നിന്ന് ചാടി ഭാര്യയോടൊപ്പം രക്ഷപ്പെട്ടു. ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് പിടിച്ച അജു മൻസൂർ എന്ന പ്രതിയാണ് കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടത്. സ്റ്റേഷനിൽ നിന്ന് ചാടിയ പ്രതി സ്കൂട്ടറില്‍ കാത്തുനിന്ന ഭാര്യയോടൊപ്പം രക്ഷപ്പെടുകയായിരുന്നു. കരുതൽ തടങ്കലുമായി ബന്ധപ്പെട്ട വിവിധ ഫോമുകളിൽ ഇന്നലെ വൈകിട്ട് ഒപ്പിടിക്കുന്നതിനിടയിൽ ആയിരുന്നു രക്ഷപ്പെടൽ. പ്രതി അജുവിന്‍റെ ഭാര്യ ബിൻഷിയെയും നേരത്തെ ലഹരിമരുന്ന് കേസുമായി പിടിയിലായിട്ടുണ്ട്.