നെടുമങ്ങാട് കല്ലറയില്‍ ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം : നെടുമങ്ങാട് കല്ലറയില്‍ ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുളമുക്കല് സ്വദേശി കൃഷ്ണന് ആചാരി(63), ഭാര്യ വസന്തകുമാരി(58) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മകൻ പുതുവത്സര ആഘോഷത്തിനായി ബന്ധുവീട്ടില്‍ പോയ സമയത്താണ് ഇരുവരും ജീവനൊടുക്കിയത്.തിങ്കൾ രാവിലെ ഇരുവരെയും ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് മകന് അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. അയൽവാസികൾ വന്നുനോക്കുമ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.