വിശ്വാസത്തിന്റെയും പ്രത്യാശയുടെയും ഐ മീഡിയയുടെ ഈദ് മുബാറക് ആശംസകൾ
വിശ്വാസത്തിന്റെയും പ്രത്യാശയുടെയും ഐ മീഡിയയുടെ ഈദ് മുബാറക് ആശംസകൾ . പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ ജാതനായ ഇസ്മായേലിനെ ദൈവകല്പന മാനിച്ച് ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ. ഈദുൽ അദ്ഹ, ഹജ് പെരുന്നാൾ, ബക്രീദ് എന്നീ പേരുകളിലും അറിയപ്പെടുന്നു. ഹജ്ജിന്റെ പരിസമാപ്തി കൂടിയാണ് ബക്രീദ്.എല്ലാവിധ വൈവിധ്യങ്ങൾക്കിടയിലും മനുഷ്യ സമുദായം ഒറ്റക്കെട്ടാണ് എന്ന വിചാരത്തിന്റെയും വിശുദ്ധ വികാരങ്ങളുമായാണ് ലോകമെമ്പാടുമുള്ള ഇസ്‌ലാം മത വിശ്വാസികൾ ബലിപെരുന്നാൾ (ഈദുൽ അദ്ഹ) ആഘോഷിക്കുന്നത്. ഇബ്രാഹീമിന്റെയും കുടുംബത്തിന്റെയും ഓർമപ്പെരുന്നാൾ ആണ് യഥാർഥത്തിൽ ഈദുൽ അദ്ഹ.പ്രവാചകന്‍ ഇബ്രാഹിം നബി ദൈവത്തിന്റെ ആജ്ഞപ്രകാരം മകന്‍ ഇസ്മാഈലിനെ ബലികൊടുക്കാന്‍ തയാറായതിന്റെ ഓര്‍മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍. പ്രവാചകൻ ഇബ്റാഹീം മകനെ ദൈവ മാർഗത്തിൽ സമർപ്പിക്കാൻ സന്നദ്ധനായതിനോടുള്ള ഐക്യദാർഢ്യം ആണ് പെരുന്നാൾ ദിനത്തിലെ ബലി. തനിക്കേറ്റവും പ്രിയപ്പെട്ടതിനെ ദൈവ മാർഗത്തിൽ സമർപ്പിക്കുക എന്നതാണ് അതിന്റെ പൊരുൾ. പ്രിയപ്പെട്ടവർക്ക് കൈമാറാം വിശ്വാസത്തിന്റെ, പ്രത്യാശയുടെ ബക്രീദ് ആശംസകൾ.