സംസ്ഥാനത്തെ നിരവധി മോഷണക്കേസുകളിൽ പിടികിട്ടാപ്പുള്ളികളായ മൂവർ സംഘം പിടിയില്‍

Spread the love

തിരുവല്ല: സംസ്ഥാനത്തെ നിരവധി മോഷണക്കേസുകളിൽ പിടികിട്ടാപ്പുള്ളികളായ മൂവർ സംഘം പിടിയില്‍. ബസുകളിലും ആശുപത്രികളിലും മോഷണം പതിവാക്കിയ തമിഴ്നാട് സ്വദേശിനികളാണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. തമിഴ്നാട് സ്വദേശികളായ ദുർഗ്ഗാലക്ഷ്മി, വാസന്തി, പൊന്നാത്ത എന്നിവരാണ് അറസ്റ്റിലായത്.തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജില വെച്ച് തിരുവൻവണ്ടൂർ സ്വദേശിനിക്ക് മുപ്പതിനായിരം രൂപയും എടിഎം കാർഡുകൾ അടങ്ങിയ പേഴ്സും നഷ്ടമായിരുന്നു. സിസിടി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് മോഷണം ആണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലാകുന്നത്.തിരുവല്ല വൈഎംസിഎ ജംഗ്ഷനിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപത്തു നിന്നാണ് ഇവർ പിടിയിലാകുന്നത്. തിരക്കേറിയ ഇടങ്ങളിൽ വിദഗ്ധമായി കളവ് നടത്തുന്നവരാണ് ഇവർ. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലായി മുപ്പതിലധികം കേസുകളിൽ പ്രതികളാണ് ഇവര്‍.മാന്യമായി വസ്ത്രം ധരിച്ച് മോഷണം നടത്തി തന്ത്രപരമായി കടന്നുകളയുന്ന ഇവരെ പിടികൂടാൻ പൊലീസ് ഏറെ നാളായി അന്വേഷണത്തിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *