സംസ്ഥാന സര്‍ക്കാര്‍ ബജറ്റിലൂടെ പ്രഖ്യാപിച്ച അധിക നികുതി ഒരാള്‍ പോലും അടക്കരുതെന്ന് കോണ്‍ഗ്രസ്

Spread the love

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ ബജറ്റിലൂടെ പ്രഖ്യാപിച്ച അധിക നികുതി ഒരാള്‍ പോലും അടക്കരുതെന്ന് കോണ്‍ഗ്രസ്. അതിനെതിരെ നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു. സര്‍ക്കാരിനും പാര്‍ട്ടിക്കാര്‍ക്കും അഴിമതിക്കും ആര്‍ഭാടത്തിനും വേണ്ടിയാണ് ജനങ്ങളെ കുത്തിപ്പിഴിഞ്ഞ് പിരിക്കുന്നതെന്നും സുധാകരന്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.നികുതി വര്‍ധന പിടിവാശിയോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിക്ക് മുമ്ബില്‍ സംസ്ഥാനത്തെ തളച്ചിട്ടു. മുഖ്യമന്ത്രി പിടിവാശി ഭൂഷണമാക്കരുത്. ജനങ്ങളുടെ മേല്‍ ബജറ്റില്‍ അടിച്ചേല്‍പ്പിച്ച നികുതിഭാരം പിണറായിക്ക് പിന്‍വലിക്കേണ്ടി വരും. ലക്ഷ്യം കാണുന്നതുവരെ യുഡിഎഫ് സമരത്തില്‍ ഉറച്ചുനില്‍ക്കുമെന്നും സുധാകരന്‍ പറഞ്ഞു.ജനങ്ങളുടെ മുന്നില്‍ പലവട്ടം അദ്ദേഹം തോറ്റിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ എല്ലാ പിടിവാശികളും ജനങ്ങള്‍ വകവച്ചുകൊടുത്തിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതി, സ്പ്രിംഗ്ളര്‍ അഴിമതി തുടങ്ങിയവ ഇതിനുദാഹരണമാണ്. യുഡിഎഫ് ജനങ്ങളെ അണിനിരത്തി സംഘടിപ്പിച്ച വമ്ബിച്ച പ്രക്ഷോഭങ്ങളാണ് ഈ ഏകാധിപതിയെ മുട്ടുകുത്തിക്കാന്‍ സഹായിച്ചത്. സമരത്തോടും മാധ്യമങ്ങളോടും ജനകീയപ്രക്ഷോഭങ്ങളോടും മുഖ്യമന്ത്രിയ്ക്ക് പരമപുച്ഛമാണെന്നും സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *