ദേശീയ തലസ്ഥാനവും പരിസര പ്രദേശങ്ങളും കനത്ത മൂടല്‍മഞ്ഞില്‍ മുങ്ങി
ഡല്‍ഹി-എന്‍സിആറില്‍ കനത്ത മൂടല്‍മഞ്ഞ്. ദേശീയ തലസ്ഥാനവും പരിസര പ്രദേശങ്ങളും കനത്ത മൂടല്‍മഞ്ഞില്‍ മുങ്ങിയിരിക്കുകയാണ്. മൂടല്‍മഞ്ഞ് കാരണമുണ്ടായ ദൂരപരിധിയിലെ വ്യതിയാനം മൂലം റോഡുകളിലൂടെയുള്ള വാഹന ഗതാഗതം പലയിടങ്ങളിലും നിര്‍ത്തി വച്ചിരിക്കുകയാണ്. തണുത്ത കാറ്റും ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും അടുത്ത രണ്ട് ദിവസത്തേക്ക് തണുപ്പിന്റെ പിടിയിലായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പഞ്ചാബ്, ഹരിയാന-ഡല്‍ഹി, വടക്കന്‍ രാജസ്ഥാന്‍, പടിഞ്ഞാറന്‍ യുപി എന്നിവിടങ്ങളിലാണ് കനത്ത മൂടല്‍മഞ്ഞ് വ്യാപിച്ചിരിക്കുന്നത്.