കര്‍ഷകരും കേന്ദ്രവും തമ്മിലുള്ള ചര്‍ച്ച ഇന്ന്
ന്യൂഡല്‍ഹി: ഹി ചലോ സമരം, കര്‍ഷകരും കേന്ദ്രവും തമ്മിലുള്ള ചര്‍ച്ച ഇന്ന് വൈകിട്ട് ചണ്ഡീഗഢില്‍ നടക്കും. കര്‍ഷകരുമായി സര്‍ക്കാര്‍ നടത്തുന്ന മൂന്നാമത്തെ ചര്‍ച്ചയാണിത്. സമരം പരിഹരിക്കുന്നതിനായി കര്‍ഷകരും കേന്ദ്രവും തമ്മില്‍ ഇന്നലെ നടത്താനിരുന്ന ഓണ്‍ലൈന്‍ ചര്‍ച്ച ഇന്നത്തെക്ക് മാറ്റിവയ്ക്കുകയായിരുന്നു. ഓണ്‍ലൈന്‍ യോഗത്തില്‍ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ പറ്റാത്തതിനാലാണ് ചര്‍ച്ച മാറ്റിവെച്ചത്.ഇന്ന് വൈകുന്നേരം 5 മണിക്ക് ചണ്ഡീഗഡില്‍ വെച്ച് ചര്‍ച്ച നടക്കും. ചര്‍ച്ചയിലെ തീരുമാനം അനുസരിച്ച് ഡല്‍ഹിക്ക് പോകുന്നത് തീരുമാനിക്കും. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കര്‍ഷക നേതാക്കളെ നേരിട്ട് കണ്ടു. സംഘര്‍ഷമുണ്ടാക്കാനല്ല സമരമെന്നും ഇന്ന് സമാധാനപരമായി അതിര്‍ത്തികളില്‍ ഇരിക്കുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു.അതേസമയം, കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ചില്‍ അതിര്‍ത്തികളില്‍ ഇന്നലെയും വ്യാപക സംഘര്‍ഷം നടന്നു. രാത്രിയിലും വിവിധയിടങ്ങളില്‍ പൊലീസ് ലാത്തിചാര്‍ജ് നടത്തി. ഇന്നലെ വൈകിട്ടോടെ ഹരിയാനയിലെ ഖനൗരി അതിര്‍ത്തിയിലാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് കര്‍ഷകര്‍ക്കുനേരെ ലാത്തിചാര്‍ജ് നടത്തി.ഹരിയാനയിലെ ശംഭു അതിര്‍ത്തിയില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു. ഇവിടെ പൊലീസും കര്‍ഷകരും നേര്‍ക്കുനേര്‍ തുടരുകയാണ്. പ്രതിഷേധക്കാരെ അകറ്റി നിര്‍ത്താനായി രാത്രിയിലും ഹരിയാന പൊലീസ് തുടര്‍ച്ചയായി ഗ്രനേഡ് പൊട്ടിച്ചു.