വയനാട്ടിലെ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ആറാം ദിനവും തുടരും
മാനന്തവാടി: വയനാട്ടിലെ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ആറാം ദിനവും തുടരും. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വനപാലകരും, റവന്യു അധികൃതരും അറിയിച്ചു.ബേലൂർ മഗ്ന ആലത്തൂർ കാളിക്കൊല്ലി വനമേഖലയിൽ ഉള്ളതായാണ് വനം വകുപ്പിന് ലഭിച്ച വിവരം.പുഞ്ചവയൽ വനഭാഗത്ത് നിന്നും ബേവൂർ ചെമ്പകൊല്ലി റോഡ് ക്രോസ് ചെയതാണ് ആന ഇവിടെ എത്തിയത് ആനയെ ട്രാക്ക് ചെയ്യാനുള്ള സംഘം രാവിലെ വനത്തിലേക്ക് തിരിക്കും.റേഡിയോ കോളർ സിഗ്നൽ ലഭിക്കുന്ന മുറക്ക് മയക്കുവെടി വെക്കാനുള്ള സംഘവും കാടുകയറും.അഞ്ചു ദിവസം പൂർത്തിയായ ദൗത്യത്തിൽ വലിയ വെല്ലുവിളികളാണ് ദൗത്യസംഘം നേരിടുന്നത്. നിലവിൽ കേരള കർണാടക അതിർത്തിയിലെ ആലത്തൂർ കാളിക്കൊല്ലി ഭാഗത്താണ് ബേലൂർ മഗ്നയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.