മാവേലിക്കരയിൽ 8വയസ്സുകാരിയെ അച്ഛൻ വെട്ടിക്കൊന്നു

Spread the love

മദ്യലഹരിയിൽ പിതാവ് നാല് വയസുള്ള മകളെ ദൂരണമായി കൊലപ്പെടുത്തി..വ്യാപാര സ്ഥാപനം നടത്തുന്ന ആനക്കൂട്ടിൽ മഹേഷ് ആണ് മകളെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. കുട്ടിയുടെ മാതാവ് മുമ്പ് ആത്യമഹത്യ ചെയ്തിരുന്നു. ചെട്ടികുളങ്ങര പുന്നമൂട്, ആനക്കൂട്ടിൽ ശ്രീ ധന്യയിൽ നക്ഷത്രയെയാണ് (8) നെയാണ് പിതാവ് മഹേഷ് മഴുവിന് തലയ്ക്ക് വെട്ടി കൊലപ്പെടുത്തിയത്. രാത്രിയിൽ 8.30 ഓടെയാണ് സംഭവമുണ്ടായത്.. മദ്യലഹരിയിൽ ആയിരുന്ന മഹേഷ്, അമ്മയുമായി നിത്യവും വഴക്കുണ്ടാക്കുകയും, ഇവരെ ആക്രമിക്കുകയും ചെയ്തു. ഇവരുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി ഇവരെ രക്ഷപ്പെടുത്തി. തുടർന്ന് മുറിക്കുള്ളിൽ കയറിയ മഹേഷ് അവിടെ ഉണ്ടായിരുന്ന 8 വയസ്സുള്ള മകളുടെ തലയ്ക്ക് വെട്ടുകയായിരുന്നു. വെട്ടു കൊണ്ട് കുട്ടി തൽക്ഷണം മരിക്കുകയായിരുന്നു. ഇയാളുടെ അക്രമത്തിൽ സാരമായി പരിക്കേറ്റ മഹേഷിൻ്റെ അമ്മ സുനന്ദയെ (72) നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. .സംഭവം അറിഞ്ഞു പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *