ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് പുറപ്പെട്ടു

Spread the love

ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും സംഘവും പുലര്‍ച്ചെ അമേരിക്കയിലേക്ക് പുറപ്പെട്ടു. നാളെ യുഎന്‍ ആസ്ഥാനം സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി ശനിയാഴ്ച രാവിലെ ടൈം സ്‌ക്വയറിലെ മാരിയറ്റ് മാര്‍ക്ക് ക്വീയില്‍ നടക്കുന്ന മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യും.ഞായറാഴ്ചയാണ് വ്യവസായ നിക്ഷേപ മീറ്റ്. 12ന് വാഷിങ്ടണില്‍ ലോകബാങ്ക് സൗത്ത് ഏഷ്യ മേഖലാ ഉപാധ്യക്ഷന്‍ മാര്‍ട്ടിന്‍ റെയിസറുമായി കൂടിക്കാഴ്ച നടത്തും. 14ന് ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലേക്ക് പുറപ്പെടുന്ന മുഖ്യമന്ത്രി രണ്ടുദിവസം അവിടെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രി കെ.എന്‍.ബാലഗോപാല്‍, ചീഫ് സെക്രട്ടറി വി.പി.ജോയ് തുടങ്ങിയവരും മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ട്.മുഖപത്രംസ്പീക്കര്‍ക്ക് ഒപ്പം ഭാര്യ, മകന്‍ എന്നിവരും അമേരിക്കയിലേക്കു പോകും. നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണനും സംഘവും നേരത്തേ പുറപ്പെട്ടിരുന്നു. മന്ത്രി വീണാ ജോര്‍ജ് ക്യൂബ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രിക്ക് ഒപ്പം ചേരും.അമേരിക്കയിലെ മലയാളി നിക്ഷേപകര്‍, പ്രമുഖ പ്രവാസി മലയാളികള്‍, ഐടി വിദഗ്ധര്‍, വിദ്യാര്‍ഥികള്‍, വനിതാ സംരംഭകര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. അന്നു വൈകിട്ട് ടൈംസ് സ്‌ക്വയറില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും. 12ന് വാഷിങ്ടന്‍ ഡിസിയില്‍ ലോകബാങ്ക് സൗത്ത് ഏഷ്യ മേഖലാ വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ റെയ്‌സറുമായി കൂടിക്കാഴ്ച നടത്തും.13ന് മാരിലന്‍ഡ് വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനങ്ങള്‍ സന്ദര്‍ശിച്ചു മനസ്സിലാക്കും. 14ന് ന്യൂയോര്‍ക്കില്‍നിന്നു ഹവാനയിലേക്കു തിരിക്കും. 15, 16 തീയതികളില്‍ ഹവാനയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. പ്രമുഖരുമായി കൂടിക്കാഴ്ചയുമുണ്ടാകും. ജോസ്മാര്‍ട്ടി ദേശീയ സ്മാരകമടക്കം ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും സന്ദര്‍ശിക്കും

Leave a Reply

Your email address will not be published. Required fields are marked *