സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Spread the love

സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ കണക്കിലെടുത്ത് നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്. കാലാവർഷത്തിന്റെ ആദ്യഘട്ടത്തിൽ പെയ്ത മഴയുടെ തീവ്രത രണ്ടാം ഘട്ടത്തിൽ ഉണ്ടാകില്ലെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *