പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന കൊച്ചിയിലെ യുവജനസമ്മേളനം മറികടക്കാന്‍ രാഷ്ട്രീയ പ്രതിരോധത്തിന് സി.പി.എം
CPM on political defense to bypass Youth Conference in Kochi attended by Prime Minister Narendra Modi
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന കൊച്ചിയിലെ യുവജനസമ്മേളനം മറികടക്കാന്‍ രാഷ്ട്രീയ പ്രതിരോധത്തിന് സി.പി.എം.കൊച്ചി റാലിക്കു മുമ്പായി തിരുവനന്തപുരത്ത് കൂറ്റന്‍ യൂത്ത് റാലി സംഘടിപ്പിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. പാര്‍ട്ടിയുടെയോ ഡി.വൈ.എഫ്.ഐ.യുടെയോ ബാനറിലായിരിക്കും റാലി. വന്‍യുവജന പങ്കാളിത്തം ഉറപ്പാക്കാനാണ് തീരുമാനം. കൊച്ചിയില്‍ 25-നാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവജന സമ്മേളനം. ബി.ജെ.പി.യുടെ പരിപാടിയെന്ന് പ്രത്യക്ഷമായി പറയുന്നില്ലെങ്കിലും രാഷ്ട്രീയലക്ഷ്യമിട്ടാണ് സംഘാടനം. അതിനാല്‍, രാഷ്ട്രീയമായി പ്രതിരോധം തീര്‍ക്കണമെന്നാണ് സി.പി.എം. തീരുമാനം. 23-നോ 24-നോ തിരുവനന്തപുരത്ത് പടുകൂറ്റന്‍ റാലി നടത്തും. വലിയ ജനശ്രദ്ധ ലഭിക്കുന്ന വിധത്തില്‍ സംഘടിപ്പിക്കാനാണ് തീരുമാനം. വേദി നിശ്ചയിച്ചിട്ടില്ല. ദേശീയനേതാക്കളെ പങ്കെടുപ്പിക്കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.