കേരളം ചുട്ടുപൊള്ളുന്നു,സംസ്ഥാനത്ത് ഇന്ന് പലയിടങ്ങളിലും ഉയര്‍ന്ന ചൂട് അനുഭവപ്പെടാന്‍ സാധ്യത
Kerala is on fire, many places in the state are likely to experience high heat today
കേരളം ചുട്ടുപൊള്ളുന്നു,സംസ്ഥാനത്ത് ഇന്ന് പലയിടങ്ങളിലും ഉയര്‍ന്ന ചൂട് അനുഭവപ്പെടാന്‍ സാധ്യത. സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെയുണ്ടായതില്‍ റെക്കോര്‍ഡ് ചൂട് ഇന്നലെ രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക താപമാപിനികളിലാണ് റെക്കോര്‍ഡ് താപനില രേഖപ്പെടുത്തിയത്. ഓട്ടോമാറ്റിക് വെതര്‍ സറ്റേഷനുകളില്‍ (AWS) ചിലയിടത്ത് 40ത്ഥ സെല്‍ഷ്യസിന് മുകളില്‍ ചൂട് രേഖപ്പെടുത്തി.പാലക്കാടും, കരിപ്പൂര്‍ വിമാനത്താവളത്തിലുമാണ് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. ഇരു സ്ഥലങ്ങളിലും 39 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. നേരത്തെ കണ്ണൂരിലും, പാലക്കാടും രേഖപെടുത്തിയ ( 38.6°c ) ആയിരുന്നു ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട്.സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ശരാശരി താപനിലയും ഇന്നലെ രേഖപെടുത്തി (36.2°c). അതേ സമയം അണട (ഓട്ടോമാറ്റിക് വെതര്‍ സറ്റേഷനുകളില്‍ ) പലയിടങ്ങളിലും 40 °C ന് മുകളില്‍ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍ ചേമ്പേരിയില്‍ 41.3 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. നിലമ്പൂര്‍, കൂത്താട്ടുകുളം,മണ്ണാര്‍ക്കാട്, പീച്ചി തുടങ്ങിയ സ്ഥലങ്ങളിലും നാല്‍പത് ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് AWS ല്‍ രേഖപ്പെടുത്തിയ താപനില.അതേസമയം തെക്കന്‍ കേരളത്തില്‍ മഴയ്ക്കും സാധ്യതയുണ്ട്.