ഉത്തരാഖണ്ഡ് മിന്നൽ പ്രളയം നിരവധി വീടുകൾ ആളുകൾ ഒലിച്ചു പോയി
ഡറാഡൂൺ: ഹിമാലയൻ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ വൻ മേഘ വിസ്ഫോടനത്തിനു പിന്നാലെ ഉണ്ടായ മിന്നൽ പ്രളയത്തിൽ ഒരു ഗ്രാമം തന്നെ ഒലിച്ചുപോയതായി റിപ്പോർട്ട്. നിരവധി പേരെ കാണാതായി. നാശനഷ്ടങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നേയുള്ളൂ. പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും മറ്റ് സന്നദ്ധ സംഘങ്ങളും മേഖലയിൽ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്നതായി ഉത്തരകാശി പൊലീസ് പറഞ്ഞു. 60 പേരെയെങ്കിലും കാണാനില്ലെന്നാണ് പുതിയ റിപ്പോർട്ട്.