നെയ്യാറ്റിൻകര നഗരസഭയുടെ 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് 25 ന് നഗരസഭ വൈസ് ചെയർപേഴ്സൺ

Spread the love

സുരേഷ് നെയ്യാറ്റിൻകര

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയുടെ 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് 25 ന് നഗരസഭ വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ് അവതരിപ്പിക്കും. തുടർന്ന് 27 ന് ബജറ്റിൻ മേലുള്ള ചർച്ച നടക്കും. ചെയർമാനെതിരെയുള്ള കോൺഗ്രസിൻ്റെ അവിശ്വാസ പ്രമേയ ചർച്ച 29 ന് നടക്കും. മികച്ച രീതിയിൽ മുന്നോട്ട് പോകുന്ന നഗരസഭ കൗൺസിലിനെതിരെ അവിശ്വാസം കൊണ്ടുവരുന്ന കോൺഗ്രസ് തീരുമാനം അപലപനീയമാണ് എന്ന് ചെയർമാൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഭൂമി വിവാദത്തിൽപ്പെട്ട കൗൺസിലർ സുജിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിൽ പ്രതിപക്ഷ സമരം നടന്നു വരികയാണ്. ഈ സംഭവത്തിൽ മാരായമുട്ടം പോലീസ് സുജിനെതിരെ കേസ്സെടുത്ത് അന്വേഷണം നടത്തിവരുകയുമാണ്. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയാലേ നഗരസഭയ്ക്ക് നടപടിയെടുക്കാൻ കഴിയൂ എന്ന് നഗരസഭ ചെയർമാൻ പി കെ രാജ് മോഹനൻ പറഞ്ഞു. ഇത് അറിയാവുന്ന കോൺഗ്രസാണ് നല്ല രീതിയിൽ മുന്നോട്ട് പോകുന്ന നഗരസഭ കൗൺസിലിനെതിരെ അവിശ്വാസവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

44 അംഗ നഗരസഭയിൽ 17 അംഗങ്ങളുളള കോൺഗ്രസ് 29 ന് അവിശ്വാസത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. എൽഡിഎഫിന് 18 അംഗങ്ങളുടെ പിന്തുണയുണ്ട്. ഒൻപത് സീറ്റ് ബിജെപിക്കുമുണ്ട്. 17 അംഗങ്ങൾ മാത്രമുളള കോൺഗ്രസിന് അവിശ്വാസം വിജയിക്കണമെങ്കിൽ 23 അംഗങ്ങളുടെ പിന്തുണ വേണം. കോൺഗ്രസ് – ബി ജെ പി അവിശുദ്ധ ബന്ധം മറ നീക്കി പുറഞ്ഞു വരുന്നതിൻ്റെ സൂചനയാകാം ഇത് എന്ന് സംശയം ചെയർമാൻ പ്രകടിപ്പിച്ചു. പത്രസമ്മേളനത്തിൽ നഗരസഭ ചെയർമാൻ പികെ രാജ്മോഹൻ, വൈസ് ചെയർപേഴ്സൺ പ്രിയാ സുരേഷ്, എൻകെ അനിതകുമാരി, കെ കെ ഷിബു പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *